താൾ:CiXIV139.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം പാദം. 163

അതിന’വരിൽ അധിക-ഖലനായ’രി-മിത്രമാം-
(ആശു നീ)-ചിത്രവൎമ്മാവിനെയും പിന്നെ || 343 ||
മലയ-നരൻ അധികതര-ദുഷ്ടനായ് മേവുന്ന-
-മത്തനാം-സിംഹനാദാഖ്യനെയും അഥ || 344 ||
കപടം അക-തളിരിൽ ഉടൻ ഏറി മേവീ’ടുന്ന-
-കാശ്മീരിനാം-പുഷ്കരാക്ഷനെയും ഇ-‘പ്പോൾ || 345 ||
ധരണി-തലം അഴകൊടു കുഴിച്ച’തിൽ മൂടുക.
ധാത്രിയെ കാമിച്ചതുകൊണ്ടു സാംപ്രതം! || 346 ||
ശഠരിൽ അതിബലം ഉടയ-സിന്ധൂഷണൻ-തന്നെ
ശക്തനാം-പാരസീകേശനായ് മേവീടും-|| 347 ||
-അതികുസൃതി പെരുകിയൊ-’രു-മേഘാങ്കനെയും ആയ്
ഹസ്തി-വരം അവർ കാംക്ഷിച്ചതുകൊണ്ടു, || 348 ||
മദ-സലിലം ഒഴുകിയൊ-’രു-ഹസ്തിയെകൊണ്ടു’ടൻ
മത്തരെ‘ക്കുത്തിച്ചു കൊല്ലിക്ക, വൈകാതെ!" || 349 ||
ധരണി-പതിയുടെ കഠിന-ശാസനം കൈക്കൊണ്ടു;
സേനാ-പതി‘യാം-ശിഖരസേനൻ-താനും || 350 ||
അവനി-തലം അഴകൊടു’ടൻ ആഴ-‘ക്കുഴപ്പിച്ചു,
ഹാഹന്ത! ചിത്രവൎമ്മാദി‘യാം-മൂവരെ || 351 ||
ചതിയൊട’വൻ അഥ ഝടിതി ചെന്നു പിടിപെട്ടു,
ശസ്ത്രം പിടിച്ചു പറിച്ചു, കുഴികളിൽ || 352 ||
അപകരുണം അവൻ അഥ പിടിച്ചു തള്ളി ക്ഷണാൽ;
"അയ‌്യൊ! ശിവ! ഞങ്ങൾ ഏതും പിഴച്ചി’ല്ലെ!" || 353 ||
പലതരവും അരികരുണം അവർകൾ കരയും-വിധൌ,
പ്രാണനോടെ-തന്നെ മൂടി-‘ക്കളഞ്ഞുതെ. || 354 ||
അവിട-‘യതിൽ അധികം അവർ വീൎപ്പുമുട്ടി‘ത്തന്നെ
ആശു മരിച്ചാർ, വിധി-വശാൽ ഇങ്ങിനെ. || 355 ||
പുനർ ഇരുവരെയും ഒരു-മരത്തോടു ബന്ധിച്ചു,
പൎവ്വതാകാരനാം-ഹസ്തിയെ‘ക്കൊണ്ട,’വൻ || 356 ||
ഉദരം അഥ പരിചിനൊടു കുത്തിച്ചു കൊല്ലിച്ചു,
തൂമയിൽ ചീന്തിച്ചെ’റിയിച്ചു, ദുരവെ || 357 ||


21*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/183&oldid=182032" എന്ന താളിൽനിന്ന് ശേഖരിച്ചത്