താൾ:CiXIV139.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എഴാം പാദം. 151

കനക-മണി-ശബളതരം ആയോ-’രു-മാലയും
കൂടെ കൊടുത്തു വിട്ടിട്ടു’ണ്ട,’റിഞ്ഞാലും! || 163 ||
വിമല-മണി-ഖചിതം ഒരു-മോതിര-മുദ്രയും
മന്നവ! വിശ്വസിച്ചീടുവാനായി ഞാൻ. || 164 ||
ദൃഢ-ഹൃദയൻ അതിനിപുണൻ ആയ-സിദ്ധാൎത്ഥകൻ-
-തന്നോടു ൎവൎത്തമാനങ്ങൾ-എപ്പേരുമെ || 165 ||
നിഭൃതതരം അറിവതിനു ചൊല്ലി വിട്ടിട്ടു’ണ്ടു
നീതി നിരൂപിച്ചു ചെയ്താലും, ഒക്കവെ." || 166 ||
"പ്രിയ-സചിവൻ അഖിലം അതിൽ വാചകം ഇങ്ങിനെ;
പാൎത്താൽ അമാത്യന്റെ മുദ്ര-തന്നെ, ദൃഢം. || 167 ||
മണി-കനകം ഇടസരി കലൎന്നു’ള്ള-മാലയും
മാനിച്ച’മാത്യനു നൽകി, ഞാൻ, ആയതു; || 168 ||
നിഖിലം ഇവ മമ മനസി സംശയം ഒക്കവെ
നിൎണ്ണയിക്കാം, അതിനി’ല്ലൊ’രു-സംശയം. || 169 ||
നയ-നിപുണ! പുനർ ഇവൻ ഇതാ’ൎക്കു നൽകീടുവാൻ
നന്മയിൽ കൊണ്ടു പോകുന്നു നിഗൂഢമായ്?" || 170 ||
നൃപതിയുടെ വചനം ഇതി കേട്ടു സചിവനും
നീതിയിൽ സിദ്ധാൎത്ഥകനോടു ചൊല്ലിനാൻ:- || 171 ||
(ഭാ:)"പറക! മുറി എഴുതിയു’ടൻ ആൎക്കു നൽകീടുവാൻ
പോകുന്നതി’പ്പോൾ ഉഴറ്റോടു കൂടി, നീ!" || 172 ||
അതു-പൊഴുതു സചിവനൊടു ചൊന്നാൻ, അവൻ-താനും:-
(സി:)"ആൎക്കെ’ന്ന’റിഞ്ഞീല’, ഞാനൊ, മഹാമതെ!" || 173 ||
(ഭാ:)"അതികുടില! പെരിക‘യിതു നന്നെ’ടൊ! പത്രവും
ആൎക്കെ’ന്ന’റിയാതെ മേടിച്ചതെ’ങ്ങിനെ? || 174 ||
അടികൾ ഞെടുഞെട മുതുകിൽ ഏൽക്കുന്നതു-നേരം,
ആൎക്കെ’ന്നു ധൂൎത്ത! നീ ചൊല്ലും, അറിഞ്ഞാലും! || 175 ||
മുറി‘യറിവതിനു പണികൾ ഉണ്ടാകകൊണ്ടി’പ്പോൾ
മറ്റെ’ന്തു വൎത്തമാനങ്ങൾ ചൊല്ലീട്ട’തും.” || 176 ||
(സി:) "കിമപി നഹി നഹി, (സുമുഖ!) വൎത്തമാനങ്ങളും!
കണ്ടാൽ അറിഞ്ഞു കൂടെ, മുറി-വാചകം?" || 177 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/171&oldid=182020" എന്ന താളിൽനിന്ന് ശേഖരിച്ചത്