താൾ:CiXIV139.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

150 ഏഴാം പാദം.

സചിവൻ അതു-പൊഴുതിൽ "ഇവനെ പ്രഹരിക്കെ"ന്നു
ദീൎഘാക്ഷനോടു കോപിച്ചു ചൊല്ലീടിനാൻ. || 148 ||
ഒരു-ലകുടം അഴകിനൊടെ’ടുത്തു, ദീൎഘാക്ഷനും
ഓങ്ങി‘പ്പിടിച്ച’ടികൂട്ടും ദശാന്തരെ, || 149 ||
ഭയമൊട’വൻ അലറി, ഭൃശം ഒഴുകി രുധിരോദവും
ഭാണ്ഡവും അ-‘പ്പോൾ അഴിഞ്ഞ’ങ്ങു വീണുതെ || 150 ||
സചിവൻ അതു സപദി നിജ-കൈകൊണ്ടെ’ടുത്തു’ടൻ,
സംഭ്രമത്തോട’ഥ കെട്ട’ഴിച്ചീടിനാൻ. || 151 ||
ചണക-സുത-കപട-കൃത-മുദ്രയും, പത്രവും,
ചാതുൎയ്യമോടൊ’രു-പൊന്മണി-മാലയും, || 152 ||
തെളിവിനൊടു സചിവൻ അഥ പെട്ടിയിൽ കണ്ട-'പ്പോൾ,
തേറിന-മോദം, കലൎന്നെ’ടുത്താ’ദരാൽ || 153 ||
ഗിരി-നൃപതി-തനയനുടെ കയ്യിൽ കൊടുത്തിതു,
കാഞ്ചന-മാലയും, മുദ്രയും, പത്രവും || 154 ||
നര-പതിയും അതു-പൊഴുതു പത്രം എടുത്തു’ടൻ
നന്നായ് നിവൎത്തി വായിച്ചു തുടങ്ങിനാൻ. || 155 ||
"ഒരുവൻ എഴുതിയ-മുറി‘യിതൊ’രുവൻ അറികാ ’ദരാൽ,
ഒക്കവെ കല്പിച്ച-വണ്ണം; ഭവാൻ ഇ-‘പ്പോൾ || 156 ||
മയി രിപുത പെരുകിയവനെ കളഞ്ഞീടിനാൻ
മൽ-പ്രസാദാൎത്ഥം, അതിനി’ല്ല സംശയം. || 157 ||
അവർകൾ ഇഹ തവ പെരിയ-ബന്ധുക്കളായ് വരും;
അന്നു പറഞ്ഞ-വണ്ണം ചെയ്തു-കൊണ്ടാലും! || 158 ||
തവ മനസി പുനർ അതിനു സംശയം ഉണ്ടെ’ങ്കിൽ,
സ്വാശ്രയോന്മൂലനം ചെയ്തു തന്നെ‘യവൻ || 159 ||
തവ ചരണ-നളിന-യുഗം ആശ്രയിക്കും, ദൃഢം;
താല്പൎയ്യം ഉൾക്കൊണ്ടു വീൎയ്യ-പുരുഷന്മാർ || 160 ||
ചിലർ ഇവരിൽ അരി-നഗരം ഇച്ശിച്ചി’രിക്കുന്നു;
ചാതുൎയ്യം ഉള്ള-ഗജങ്ങളെയും ചിലർ. || 161 ||
പ്രണയമൊടു മമ ഖലു ഭവൽ-ഭൂഷണ-ത്രയം
പണ്ടു കൊടുത്തൂട്ടതും ലഭിച്ചീടിനേൻ. || 162 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/170&oldid=182019" എന്ന താളിൽനിന്ന് ശേഖരിച്ചത്