താൾ:CiXIV139.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം പാദം. 149

അതു-പൊഴുതു നിജ-സചിവനൊടു മലയകേതുവും
"ആശു നീ ചോദ്യം ഇവനോടു ചെയ്താലും!" || 133 ||
നൃപതി-ഗിരം ഇതി സഖലു കേട്ടോ-’ർ-അനന്തരം,
നീതി‘യേറും-ഭാഗുരായണൻ ചൊല്ലിനാൻ:- || 134 ||
"കപടം ഇഹ കരുതിയൊ-’രു-നയ-നിപുണൻ ആർ എടൊ?
കള്ളനൊ? മറെറാ’രുവൻ-തന്റെ ദൂതനൊ?" || 135 ||
സചിവനൊടു പുനർ അവനും ഇങ്ങിനെ ചൊല്ലിനാൻ:
(സി:)"സാക്ഷാൽ അമാത്യന്റെ ദൂതൻ, അറിക, ഞാൻ!" || 136 ||
അതിനു പുനർ ഇവനൊട’വൻ ഉത്തരം ചൊല്ലിനാൻ:
(ഭാ:)"അദ്യ നി മുദ്രയും എന്നോടു വങ്ങാതെ || 137 ||
ഉഴറി‘യൊരു-കടക-ഭുവി നിന്നു നിന്നു പോയീടുവാൻ
ഊറ്റത്തിൽ എന്തൊ’രു-കാൎയ്യം പറക, നീ!" || 138 ||
അതിചതുര-മതി സഖലു സിദ്ധാൎത്ഥകൻ ചൊന്നാൻ:
"ആൎയ്യ-മതെ! കാൎയ്യ-ഗൌരവംകൊണ്ട’ല്ലൊ? || 139 ||
(ഭാ:)"വിപുല-ബലം ഉടയ-നൃപ-ശാസനം ലംഘിച്ചു
വേറെ പുനർ എന്തു കാൎയ്യസ്യ ഗൌരവം?" || 140 ||
അതിഗുണവും അതിനയവും ഉടയ-സചിവം തദാ
മന്നവൻ-താനും ൟ-വണ്ണം ഉരചെയ്താൻ:- || 141 ||
(മ:)"മതിയിൽ ഒരു-കപടം ഇഹ വെച്ചൊ-’ർ-ഇവൻ-തന്റെ
മാറാപ്പിൽ എന്തൊ’ന്നു ചോദിക്ക, സാംപ്രതം!" || 142 ||
അതു-പൊഴുതു സചിവൻ അവനോടു ചൊല്ലീടിനാൻ:
(ഭാ:)"ആശു നീ മാറാപ്പ’ഴിച്ചു കാട്ടീടെ’ണം!" || 143 ||
(സി:)"അറിക! മമ കിമപി നഹി, മാറാപ്പിൽ" എന്ന’വൻ
അത്യന്ത-നീതിമാൻ ചൊന്നൊ-’ർ-അനന്തരം, || 144 ||
സചിവൻ അക-മലരിൽ അതിരോഷം കലൎന്നു’ടൻ
സിദ്ധാൎത്ഥകനോടു ചൊല്ലിനാൻ, ഇങ്ങിനെ:- || 145 ||
(ഭാ:)"കഠിനതരം അവർകളൊട്ടു താഡനം കൊള്ളും-പോൾ
കാട്ടും ഇത’ന്നേരം, ഇല്ലൊ’രു-സംശയം." || 146 ||
(സി:)"മരണം ഇഹ വരികിലും, ഇതെ’ന്നുമെ മാറാപ്പു
(മന്ത്രി-പ്രവര!) ഞാൻ കാട്ടുക‘യില്ലെ’ടൊ!" || 147 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/169&oldid=182018" എന്ന താളിൽനിന്ന് ശേഖരിച്ചത്