താൾ:CiXIV139.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

148 ഏഴാം പാദം.

അതിനു പുനർ അധികം ഒരു-ദോഷവും ഇല്ലെ’ടൊ,
ആവത’ല്ലാഞ്ഞി’തു ചെയ്തതു, രാക്ഷസൻ. || 118 ||
നയം ഉടയ-ജനം, (അറിക!) ശത്രു-ജനങ്ങളെ
നന്മയിൽ ബന്ധു‘വാക്കും കാൎയ്യ-ഗേൗരവാൽ. || 119 ||
ഹിത-ജനവും ഒരു-പൊഴുതു ശത്രു‘വായ് വന്നു-പോം;
ഹന്തവ്യൻ അല്ല,’തുകൊണ്ടി’ഹ രാക്ഷസൻ. || 120 ||
അരികൾ-കുലം അറുതിപെടുവോളം അമാത്യനെ
ആദരവോട’രികത്തു വരുത്തേ’ണം. || 121 ||
അപരം ഇഹ തവ മനസി തോന്നും-പ്രകാരം ആം;
അത്ര-നാളും കളഞ്ഞീടായ്ക, ഭൂപതെ!" || 122 ||
പ്രിയ-സചിവൻ ഇതു വിപുല-നയമൊടു’രചെയ്തതും
ഭ്രപതി കേട്ടു’ടൻ സമ്മതിച്ചീടിനാൻ. || 123 ||
അഥ ചണക-സുത-ചരരിൽ അരിയ-സിദ്ധാൎത്ഥകൻ
ആദരാൽ മന്ത്രി കൊടുത്തു’ള്ള-മാലയും, || 124 ||
ചണക-സുത-ഛല-വിഹിത-പത്രവും, മുദ്രയും,
ചാതുൎയ്യമോടൊ’രു-പെട്ടിയിൽ ഇട്ട’വൻ || 125 ||
കപട-മതി വിരവൊടൊ’രു കംബളത്തിൽ വെച്ചു
കെട്ടി, പുറത്തൊ’രു-ഭാണ്ഡം ആയിട്ട’വൻ || 126 ||
കുട വടിയും ഉടമയൊടു കരം-അതിൽ എടുത്തു’ടൻ
കള്ളനേ‘പ്പോലെ താൻ മുദ്രയും കൂടാതെ || 127 ||
വിരവിനൊടു കടകം-അതിൽനിന്നു പോയിടുവാൻ
പാളി നടന്നതു കണ്ടു, ദീൎഘാക്ഷകൻ || 128 ||
അഥ സഖലു ഝടിതി പിടിപെട്ടു സിദ്ധാൎത്ഥകം
അഞ്ജസാ കാലും, കരവും വരിഞ്ഞ’വൻ || 129 ||
നൃപതി മരുവിന-കുടിലിൽ ആശു കൊണ്ട’ന്ന’വൻ
നാഥനു കാഴ്ചയും വെച്ചു ചൊല്ലീടിനാൻ:- || 130 ||
"അറിക! പുനർ ഇവനും ഇഹ, മുദ്രയും കൂടാതെ,
ആശു പുറത്തു പോവാൻ തുടങ്ങും-വിധൌ || 131 ||
കര-ബലമൊടി’വനെയുടൻ എത്തി പിടിപെട്ടു
കെട്ടി‘യി-‘ക്കുള്ളനെ കൊണ്ടുവന്നേൻ, അഹം." || 132 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/168&oldid=182017" എന്ന താളിൽനിന്ന് ശേഖരിച്ചത്