താൾ:CiXIV139.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം പാദം. 147

വിഷ-തരുണിയുടെ ചരിതം ഏതും അറിഞ്ഞീ’ല,
വിശ്വൈക-വിദ്വാൻ ചണക- വിപ്രാത്മജൻ!" || 103 ||
അവനി-വര-സചിവൻ അഥ മുദ്ര കൊടുത്ത’യ (ച്ച)
ച്ച’ന്ധനാം-മ്ലേഛ്ശനും ഇങ്ങിനെ ചൊല്ലിനാൻ:- || 104 ||
(മ:)"കടുമകളും അഖിലം ഇവ കേട്ടതി’ല്ലെ. ഭവാൻ?
കഷ്ടം ഇതെ’ന്നെ പറഞ്ഞുകൂടു. ദൃഢം. || 105 ||
ശ്രുതം അഖിലം ആയി സുമുഖ! വജ്ര-പാതോപമൻ,
ചിന്തിച്ചു കണ്ടാൽ, അമാത്യനാം-രാക്ഷസൻ || 106 ||
അരികിൽ ഇഹ മരുവും-ഒരു-ശത്രു-തന്നെ (ദൃഢം!)
അത്യന്ത-ബന്ധു‘വെന്നു’ള്ളതും സംഭ്രമം. || 107 ||
മമ ജനക-മരണം ഇഹ ചിന്തിച്ചി’നിക്കി’പ്പോൾ
മന്ത്രി-പ്രവരനെ കൊന്ന,’വൻ-ചോരയിൽ || 108 ||
മമ ജനകനു’ദകം ഇഹ നൽകി പരാഭവം
മാനിച്ചു പോക്കുന്നതു’ണ്ടി,ന്നു നിൎണ്ണയം," || 109 ||
ധരണിപതി വിവിധം ഇതി കോപിച്ചു ചൊല്ലും-പോൾ,
ധീരൻ ഏവം ഭാഗുരായണൻ ചിന്തിച്ചാൻ:- || 110 ||
-സകല-ഗുണ-ഗണം ഉടയ-രാക്ഷസാമത്യനെ
സൎവ്വദാ രക്ഷിച്ചു-കൊൾകെ’ന്നു ചാണക്യൻ || 111 ||
പലവുരുവു നിഭൃതതരം എന്നോടു’രചെയ്തു;
പാൎത്താൽ തടുക്കേണ്ട-കാലം-എന്നോ’ൎത്ത’വൻ || 112 ||
അരചനൊടു രഹസി പുനർ ഇങ്ങിനെ ചൊല്ലിനാൻ:-
(ഭാ:)"ആവേഗം ആശു വെടിഞ്ഞി’വ കേട്ടാലും! || 113 ||
അഖില-നയ-നിപുണതകൾ തേടുന്നവർകൾക്കൊ’ർ-
-ആൎദ്ര-ഭാവം ഒഴിഞ്ഞേ’തും ഇല്ലോ’ൎക്കെ’ടൊ! || 114 ||
അമിത-ഗുണം ഉടയ-നിജ-സൎവ്വാൎത്ഥസിദ്ധിയെ
ആശു ഭൂമിക്ക’ധിനാഥൻ ആക്കീടുവാൻ, || 115 ||
നിജ-മനസി സതതം ഇതു ചിന്തിച്ചു, രാക്ഷസൻ
നീതിമാനായു’ള്ള-മൌൎയ്യ-നൃപനേക്കാൾ || 116 ||
തവ ജനകൻ അധികതര-ശത്രു‘വെന്നോ’ൎത്ത,’വൻ
താതനെ കൊല്ലുവാൻ കാരണം, ഓൎക്ക, നീ! || 117 ||


19*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/167&oldid=182016" എന്ന താളിൽനിന്ന് ശേഖരിച്ചത്