താൾ:CiXIV139.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

146 ഏഴാം പാദം.

അചല-നൃപ-വരനെ ഇവൻ-ആയതു കൊന്നതെ (ന്നാ)
’ന്നാ’ൎയ്യ-ചാണക്യൻ എന്നോട’തിരുഷ്ടനായ് || 88 ||
വിരവിനൊടു നഗരം-അതിൽനിന്നു തച്ചാ’ട്ടിനാൻ;
വേഗമോടോ’ടി ഞാൻ ഇങ്ങു പോന്നീടിനേൻ. || 89 ||
അഹം ഇവിടെ വിവശമൊടു വന്നൊ-’ർ-അനന്തരം,
ആൎയ്യനാം-രാക്ഷസൻ എന്നോടു ചൊല്ലിനാൻ:- || 90 II
-ഒരു-പൊഴുതും, ഒരു-ജനവും ഏതും അറിയാതെ,
ഒന്നു’ണ്ടു വേണ്ടതു, നി!‘യെന്ന’റിഞ്ഞാലും! || 91 ||
ധരണി-‘യതിൽ ഇനി‘യൊർ-ആഭിചാരം ചെയ്തു
രണ്ടു-പുറവും അടുത്തു പൊരും-നേരം || 92 ||
ധരണി-പതി-മകുട-മണി-മൌൎയ്യനെ കൊല്ലുവാൻ
(ധീര!) പറഞ്ഞു വിപരീതമായ് വേണം- || 93 ||
കൃസൃതി പെരുകിന-കുമതി-രാക്ഷസൻ ഇങ്ങിനെ
കുത്സിതമായി പറഞ്ഞതു കേട്ടു, ഞാൻ; || 94 ||
തവ സചിവ-വചനം-ഇതു ചെയ്വാൻ അനുദിനം
തക്കത്തിലു’ണ്ടായൊ-’ർ-ആൾ അല്ല, ഞാൻ ഇ-‘പ്പോൾ! || 95 ||
വിഷ-തരുണി ഗിരി-നൃപതിയെ കുലചെയ്കയാൽ
വിശ്വാസം ആൎക്കും ഇല്ലെ’ന്നെ'ക്കുറിച്ച’ഹൊ! || 96 ||
മമ വചനം ഇതി സപദി കേട്ട’മാത്യേന്ദ്രനും
മാനിച്ചു ചൊന്നാൻ, കുപിതനായേ’റ്റവും:- || 97 ||
"അതിനു പുനർ അതിവിഷമം എന്നു വരുന്നാ’കിൽ,
ആശു നീ പോയ്-കൊൾക"യെന്നു ചൊല്ലീടിനാൻ. || 98 ||
അതിനു ദിശി-ദിശി മമ ഗമിപ്പതിനായ് ഇ-‘പ്പോൾ
ആശു തന്നീടുക മുദ്ര, കൃപാ-നിധെ!" || 99 ||
അഥ സചിവ-വരനും അതികുതുകമൊടു ചൊല്ലിനാൻ:-
(ഭാ:)"അൎദ്ധ-രാജ്യത്തെ കൊടുപ്പാൻ മടികൊണ്ടു || 100 ||
ചണക-സുത-ഹതകൻ ഇതു ചെയ്തതെ’ന്നി’ങ്ങിനെ
ചിന്തിച്ചി’രുന്നിതു, ചിത്തത്തിൽ, ഞങ്ങളും," || 101 ||
ക്ഷപണകനും അതു-പൊഴുതു സചിവനൊടു ചൊല്ലിനാൻ:-
"ക്ഷുദ്രങ്ങൾ ചെയ്യുമൊ. ചാണക്യ-ഭൂസുരൻ! || 102 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/166&oldid=182015" എന്ന താളിൽനിന്ന് ശേഖരിച്ചത്