താൾ:CiXIV139.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം പാദം. 145

അഥ സചിവ-വര-വചനം ഇങ്ങിനെ കേട്ട’വൻ
അന്തരാ ചിന്തിച്ചു ചൊല്ലിനാൻ, ഇങ്ങിനെ:- || 73 ||
"പറവതിനു നൃപതിയുടെ മുന്നിൽ നിന്നേ’റ്റവും
ഭീതി‘യുണ്ടാകകൊണ്ടി’പ്പോൾ മടിക്കുന്നു." || 74 ||
"ഭയം അതിനു കിമപി നഹി; ചൊല്ലുക, നീ!"യെന്നു
ഭൂപതി-താനും അവനോടു ചൊല്ലിനാൻ. || 75 ||
ഭയ-വിവശ-ഹൃദയൻ-അവൻ ഇങ്ങിനെ കേട്ട-‘പ്പോൾ
ഭൂപന്റെ മുമ്പിൽ നിന്നി’ങ്ങിനെ ചൊല്ലിനാൻ:- || 76 ||
(ക്ഷ:) രൂചിരതര-കസുമപുരം ആശു പൂക്കേ’ഷ. ഞാൻ
രാക്ഷസാമാത്യന്റെ ഭൃത്യനായ് വാഴും-പോൾ || 77 ||
വിഷ-വിഷമ-കലുഷതര‘യായോ-’രു-നാരിയെ
ധീരനാം-പൎവ്വത-രാജനെ കൊല്ലുവാൻ || 78 ||
കഠിനതര-ഹൃദയൻ-അവൻ (എന്നോടു മറ്റൊ’രു-
-കാൎയ്യം പറഞ്ഞു) നിൎമ്മിപ്പിച്ചു, കശ്മലൻ || 79 ||
ഗിരി-നൃപതി-വരനെ നിശി കൊല്ലുവാൻ ഇങ്ങിനെ
കന്യാ-വിഷ-പ്രയോഗംകൊണ്ട ’റിഞ്ഞാലും." || 80 ||
ക്ഷപണ-ഗിരം ഇതി കഠിനം ഇങ്ങിനെ കേട്ട-‘പ്പോൾ,
ക്ഷോണീശനായു’ള്ള-പൎവ്വത-നന്ദനൻ || 81 ||
വ്യസന-ഭയ-ഹൃദയമൊടു നയന-ജലവും വാൎത്തു,
വിശ്വൈക-വീരൻ വിലാപം തുടങ്ങിനാൻ:- || 82 ||
-ചണക-സുത-ഹതകൻ ഇഹ മമ ജനകനെ കുല-
-ചെയ്തതെ’ന്നോ’ൎത്തി’രുന്നേൻ, ഇത്ര-നാളും, ഞാൻ || 83 ||
അരികിൽ ഒരു-പരമതര-ബന്ധു‘വായ് വാണു കൊ(ണ്ട)
ണ്ട’യ‌്യൊ! ചതിക്കയൊ ചെയ്തതും, താതനെ?- || 84 ||
വിവിധം ഇതി ജനകനെ നിനച്ചു കേണീടുന്ന-
-വീരനെ ആശ്വസിപ്പിച്ചു, സചിവനും. || 85 ||
(ഭ:)"ക്ഷപണ-ഗിരം ഇനിയും ഇഹ കേട്ടു-കൊൾക, ഭവാൻ!
ക്ഷോണീ-പതെ! കരഞ്ഞ’ന്തി’നി കാരിയം?" || 86 ||
തദനു പുനർ അവനൊടു’രചെയ്താൻ,ക്ഷപണകൻ:-
"തത്ര ഞാൻ പിന്നയും വാഴും-ദശാന്തരെ, || 87 ||


19

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/165&oldid=182014" എന്ന താളിൽനിന്ന് ശേഖരിച്ചത്