താൾ:CiXIV139.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

152 ഏഴാം പാദം.

അതു-പൊഴുതു സചിവൻ അതികോപം കലൎന്നു’ടൻ
ആശു ദീൎഘാക്ഷനോടി’ങ്ങിനെ ചൊല്ലിനാൻ:- || 178 ||
(ഭാ:)"ഹൃദയം-ഗതം അഖിലം ഇവൻ ഇന്നു പറവോളം
ആശു വടികൊണ്ട’ടിക്ക, നീ, സാംപ്രതം!" || 179 ||
അവനും അതിരഭസമൊടു സിദ്ധാൎത്ഥകൻ-തന്നെ
ആൎത്തി വരും-പടി തല്ലിനാൻ, അ-‘ന്നേരം || 180 ||
അടി-മുടിയൊടി’ടയിൽ അടികൊണ്ടോ-’ർ-അനന്തരം,
"അയ്യൊ! ശിവ, ശിവ!" എന്ന’ലറീടിനാൻ || 181 ||
"അഖിലമ’പിപറവൻ, ഇഹ (തച്ചുകൊല്ലേ’ണ്ട!) ഞാൻ;
അയ്യൊ! നൃപതിയോടൊ’ക്കവെ ചൊല്ലുവൻ." || 182 ||
തദനു നരപതിയും അതിന’വനൊടി’തു ചൊല്ലിനാൻ:-
(മ:)"(താഡിക്ക വേണ്ട!) ചൊല്ലീടുക, വാൎത്തകൾ!" || 183 ||
ഉടലിൽ ഒഴുകിന രുധിര-ജലം-അതു വടിച്ച,’വൻ
ഉച്ചത്തിൽ ഏറ്റം കരഞ്ഞു, നൃപനുടെ || 184 ||
പദ- യുഗളം-അതിൽ അധിക-ഭയമൊടു നമിച്ച,’വൻ
ഭൂപതി-വീരനോടി’ങ്ങിനെ ചൊല്ലിനാൻ:- || 185 ||
(സി:)"അഭയം ഇഹ തരിക മമ, പറവൻ, അഖിലം പ്രഭൊ!
അയ്യൊ! കൃപാ-നിധെ! കാത്ത’രുളേണമെ!" || 186 ||
അവനിൽ ഉരു-കരുണയൊടു (ബത) മലയകേതുവും
അ-‘പ്പോൾ അഭയം കൊടുത്തു ചൊല്ലീടിനാൻ:- || 187 ||
"സുമുഖ! ഭയം ഇഹ കിമപി നഹി; പറക, സൎവ്വവും;
സൎവ്വദാ ചാരൻ അല്ലൊ, നീ!‘യറിഞ്ഞാലും?" || 188 ||
തൊഴുത’വനും അതു-പൊഴുതു നൃപനൊടു പറഞ്ഞുതെ:-
(സി:)"തുമയിൽ ചൊല്ലുവൻ; കേട്ടു-കൊൾക, ഭവാൻ! || 189 ||
നയ-വിശദ-മതി സഖലു രാക്ഷസാമാത്യകൻ
നല്ലൊ-’രു-മാലയും, മുദ്രയും പത്രവും || 190 ||
പ്രണയമൊടു ധരണി-പതി മൌൎയ്യനു നൽകുവാൻ
പ്രീതി പുണ്ടെ’ങ്കൽ കൊടുത്ത’യച്ചു, പ്രഭൊ! || 191 ||
പരിചിനൊടു പറവതിനു വൎത്തമാനങ്ങളും
(ഭൂപതെ!) ചൊന്നതു ചൊല്ലുവൻ; കേട്ടാലും! || 192 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/172&oldid=182021" എന്ന താളിൽനിന്ന് ശേഖരിച്ചത്