താൾ:CiXIV139.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

142 ഏഴാം പാദം.

കഠിനതര-പറ-പടഹ-വിപുലതര-നാദവും,
കാളം കരഞ്ഞു’ള്ള-ഘോര-നിനാദവും,- || 28 ||
ഇതി വിവിധതര-നിനദ-ഭീഷണമാം-പടെ (ക്കീ)
ക്കീ’ശനായു’ള്ള-മലയകേതു-പ്രഭു || 29 ||
കുസുമപുരി-നികട-ഭുവി ചെന്നു പടയും ആയ്
കൂറ കൊടികളും കുത്തി മരുവിനാൻ. || 30 ||
അഖില-ജനം അവനി-പതിയുടെ ചുഴലവും, പുനർ,
ആവാസ-ശാലയും കെട്ടി മരുവിനാർ. || 31 ||
അതു-പൊഴുതിൽ അഥ മലയകേതു‘വാം-മന്നനോ (ടാ)
ടാ’ശുചൊന്നാൻ, ഭാഗുരായണ-മന്ത്രിയും:- || 32 ||
"അചല-നൃപ-തനയ! ഗുണ-ഗണ-സദന! സാംപ്രതം
ആശു നമുക്കൊ’ന്നു കല്പിക്കയും വേണം. || 33 ||
ഒരുവൻ ഇഹ കടകം-അതിൽനിന്നു ഗമിപ്പാനും,
ഓരോ-ജനങ്ങൾ അതിൽ പ്രവേശിപ്പാനും, || 34 ||
മമ നികട-ഭുവി (നൃപ!) തവാജ്ഞയാ വന്ന,’വൻ
മുദ്ര വാങ്ങി‘ക്കൊണ്ടു വേണം, അറിഞ്ഞാലും! || 35 ||
ചണക-സുത-കപടം അറിവാൻ അരുതാ,’ൎക്കുമെ
ചാണക്യ-വിപ്രൻ ചതിക്കും, അറിഞ്ഞാലും! || 36 ||
ചതി കരുതി മരുവും-ഒരു-ചണക-സുത-വിപ്രന്റെ
ചാര-ജനങ്ങൾ നടക്കുന്നതു’ണ്ടി,’പ്പോൾ; || 37 ||
അതിലും ഒരു-വിരുത’വർകൾ തമ്മിൽ അറിക‘യി (ല്ല)
ല്ല’യ്യൊ! വളരെ സൂക്ഷിച്ചി’രിക്കേ’ണം, നാം." || 38 ||
നിജ-സചിവ-വചനം ഇതി കേട്ടു ചൊന്നാൻ, നൃപൻ:
"നീ‘യി-‘പ്പറഞ്ഞതു സത്യം, മഹാമതെ! || 39 ||
വിരവിനൊടു കടകം-ഇതു രക്ഷിപ്പതിന്നു, നീ,
വീരനാം-ദീൎഘാക്ഷനെ നിയോഗിക്കെ’ടൊ! || 40 ||
ഇഹ മമതു കടക-ഭുവി-നിന്നു പോയീടുവോ (ൎക്കി)
ൎക്കി’ന്നു നീ മുദ്ര കൊടുക്ക, വരുവോൎക്കും." || 41 ||
അചല-നൃപ-തനയ-ഗിരം ഇങ്ങിനെ കേട്ട’വൻ
ആശു ദീൎഘാക്ഷനൊടേ’വം ഉരചെയ്താൻ:- || 42 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/162&oldid=182011" എന്ന താളിൽനിന്ന് ശേഖരിച്ചത്