താൾ:CiXIV139.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം പാദം. 141

ചതി കരുതി മരുവിനൊ-’രു-സുഭട-വര-വീരരാം-
(ചഞ്ചലം എന്നിയെ)-ഭദ്രഭടാദിയും, || 13 ||
ഗിരി-നൃപതി-തനയന’തിബന്ധുക്കൾ ആകിയ-
-ഗംഭീരമായു’ള്ള-പഞ്ചരാജാക്കളും, || 14 ||
നരവരനു സത്തം ഒരു-സചിവ-വരനാകിയ-
-നീതിമാനാം-ഭാഗുരായണ-വീരനും, || 15 ||
ഉദധിയൊടു സമം ഇയലും-അരിയ-സേനാധിപൻ
ഊക്കനായു’ള്ള-ശിഖരസേനൻ-താനും, || 16 ||
പുനർ അപിച ശകട-മുഖ-സിദ്ധാൎത്ഥകാദിയും,
പാടെ പരന്നു’ള്ള-കാഴ്ച-‘പ്പടകളും, || 17 ||
നിജ-മനസി കലരും-ഒരു-ശക മറച്ചു താൻ
(നീതിമാൻ രാക്ഷസൻ എന്നോ’ൎത്തു) ഭൂപനും || 18 ||
ഒരു-കനക-മയ-വിമല-രഥ-ഭുവി കരേറിനാൻ,
ഓല പോലെ ഉലയുന്നൊ-’രു-വാളും ആയ്. || 19 ||
മദ-സലിലം ഒഴുകിനൊ-’രു-കരി-മുതുകിൽ വില്ലും ആയ്
മന്ത്രി-കുലോത്തമൻ-താനും കരേറിനാൻ. || 20 ||
അലറിനൊ-’രു-പട-പടഹ-മുഖ-വിവിധ-വാദ്യവും,
ആലവട്ടങ്ങളും, വെൺചാമരകളും, || 21 ||
കുട തഴകൾ, കൊടികൾ, ചില-വിരുതുകളും ഓരോരൊ-
-കൂറ-കുടിഞ്ഞിൽക്കു സംഭാര-ജാലവും, || 22 ||
(വൃഷ-കഴുത-മുതുകിൽ അഥ വെച്ചു കെട്ടി-‘ക്കൊണ്ടു)
വേഷം തിരിഞ്ഞു’ള്ള-ചാര-ജനങ്ങളും, || 23 ||
ഉദധിയൊടു സമം ഇയലും-ഒരു-പട നൃപാങ്കണാൽ
ഊക്കോടു പുഷ്പപുരിക്കു നടന്നുതെ. || 24 ||
ഇളകിനൊ-’രു-പട-നടുവിൽ വളരും-ഒരു-ധൂളിയും
ഇന്ദ്ര-ലോകത്തോളം ആശു കാണായ് വന്നു. ||25 ||
മദ-കരികൾ കഠിനതരം അലറിന-നിനാദവും,
മാനിച്ചു കാലാൾ നിലവിളി-ഘോഷവും, || 26 ||
തുരഗ-തതി മൊഴിയും-ഒരു-ഹേഷാ-രവങ്ങളും,
തേരുരുൾ-ഒച്ചയും, ഞാണൊലി-നാദവും, || 27 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/161&oldid=182010" എന്ന താളിൽനിന്ന് ശേഖരിച്ചത്