താൾ:CiXIV139.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം പാദം.

അഖില-ശുക-ഗണ-മുടിയിൽ അണിയും-അണിരത്നമെ!
ആനന്ദ-പീയൂഷ-പാര-സ്വരൂപമെ! || 1 ||
തവ വചന-മധുര-മധു ചെവി-‘യിണകൾകൊണ്ടു ഞാൻ,
താപം കെടും-പടി, പീതനായെ’ങ്കിലും, || 2 ||
മധുര-മൊഴി മതിയിൽ മമ പരിചിനൊടു വൈക്കയാൽ,
കേളി‘യേറും-കഥാ-ശേഷവും ചൊല്ലെ’ടൊ ! || 3 ||
മധുരതര-കദളി-ഫല-ഗുള-മധു-സിതാദികൾ
മാനിച്ചു ഞാൻ നിനക്കാ’ശു തന്നീടുവൻ. || 4 ||
നര-പതിയിൽ പരമ-ഗുണ-മണി-മലയകേതുവും,
നീതിമാനായു’ള്ള-രാക്ഷസാമാത്യനും || 5 ||
അരികളൊടു പൊരുവതിനു കരുതി മരുവീടുവോർ
ആമോദം ഉൾക്കൊണ്ടു ചെയ്തതു ചൊല്ല, നീ! || 6 ||
കിളി-മകളും അതു-പൊഴുതു കുതുകമൊടു ചൊല്ലിനാൾ:-
"കേട്ടുകൊണ്ടാലും, എങ്കിൽ, പറഞ്ഞിടുവൻ!" || 7 ||
ഭയ-രഹിതം അഥ വിപുല-ബലം ഉടയ-രാക്ഷസൻ,
ഭൂപതി ചിന്തിച്ചതേ’തും അറിയാതെ, || 8 ||
അരി-നൃപതിയുടെ നഗരി ഝടിതി പൊടി‘യാക്കുവാൻ
ആശു പട-‘ക്കോപ്പു കൂട്ടി പുറപ്പെട്ടാൻ. || 9 ||
മദ-കരികൾ, തുരഗ-തതി, പെരിയ-രഥ-പങ്ക്തിയും,
മ്ലേഛ്ശ-ഗണങ്ങളാം-കാലാൾ-പടകളും, || 10 ||
അസി-മുസല-പരശു-മുഖ-വിവിധതര-ശസ്ത്രങ്ങൾ
ആക്കം കലൎന്നെ’ടു’ത്തു’ള്ള-വീരന്മാരും, || 11 ||
രണം- അതിനു വിരുതു’ടയ-നെടിയ-ശക-വീരരും,
നീണ്ടു നിവിൎന്നു’ള്ള-പാരസീകന്മാരും, || 12 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/160&oldid=182009" എന്ന താളിൽനിന്ന് ശേഖരിച്ചത്