താൾ:CiXIV139.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം പാദം. 143

(ഭ:)"കടകം-ഇതു കനിവിനൊടു കാത്തുകൊണ്ടീടുവാൻ
കാവൽക്കു നാലു-പുറത്തും ആളാ’ക്കി, നീ || 43 ||
പുരുഷർ അതിൽ വരുവതിനും, ആശു ഗമിപ്പാനും,
പത്രം മമ ഭവാൻ കണ്ടെ'യയക്കാവു! || 44 ||
ഒരുവൻ ഒരു-പഴുതിൽ ഇഹ മുദ്രയും കൂടാതെ,
ഓടി ഗമിക്കിൽ, പിടിച്ചു കൊണ്ട’ന്നാലും!" || 45 ||
അവനും അഥ സചിവനൊടു കനിവിനൊടു ചൊല്ലിനാൻ:-
"അന്തരം ഇല്ല; പിടിച്ചി’ങ്ങു കൊണ്ട്വ’രാം." || 46 ||
തദനു പുനർ നൃപതി-ഗൃഹം ആശു പുക്കീടിനാൻ,
ധീരനാകും-ഭാഗുരായണൻ-നിതിമാൻ; || 47 ||
അവനും അഥ നിജ-മനസി പാൎത്തു കണ്ടീടിനാൻ:-
-അയ‌്യോ! മലയകേതു-ക്ഷിതി-നായകൻ || 48 ||
മയി സതതം അധികതര-വിശ്വാസം ആൎന്നു തൻ-
മാനിച്ച’മാത്യനായ് വെച്ചി’രിക്കുന്നു, താൻ. || 49 ||
അവനെ‘യിഹ ശിവ! ശിവ! ചതിക്കുന്നതെ’ങ്ങിനെ?
ആൎയ്യ-ചാണക്യന്റെ ദുൎന്നയം പേടി‘യാം. || 50 ||
ചണക-സുത-വചനം-ഇതു ചെയ്തീ’ല, ഞാൻ എങ്കിൽ,
ചഞ്ചലം ഇല്ല’വൻ എന്നെയും കൊന്നീടും. || 51 ||
വിധി-വിഹിതം ഇതു, മലയകേതു-തനിക്കെ-’ന്നു
വിദ്വാൻ വിചാരിച്ചു’റപ്പിച്ചു, മാനസെ. || 52 ||
തദനു നിജ-സചിവനെ വിളിച്ചു’ടൻ. മ്ലേഛ്ശനും
താല്പൎയ്യം ഉൾക്കൊണ്ടു ചൊല്ലിനാൻ, ഇങ്ങിനെ:- || 53 ||
"നയ-വിനയ-വിപുല-ബലം അഴകു’ടയ-രാക്ഷസൻ
നമ്മെ ചതിക്ക‘യില്ലെ‘യെന്ന-ശങ്കയാൽ, || 54 ||
(സുമുഖ!) മമ മനം ഉരുകി മറുകി മരുവുന്നുതെ;
സൎവ്വദാ സത്യമായ്‘ത്തന്നെ വരും, അത്രെ. || 55 ||
വിവിധ-നയ-നിലയൻ ഇഹ രാക്ഷസൻ നന്ദനാം-
-വീര-നൃപനിലെ ഭക്തി-വിശ്വാസത്താൽ, || 56 ||
നിഖില-നയ- വിശദ-മതി മൌൎയ്യനാം-മന്നവൻ
നന്ദ-വംശോൽഭവൻ എന്നു നിരൂപിച്ചു || 57 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/163&oldid=182012" എന്ന താളിൽനിന്ന് ശേഖരിച്ചത്