താൾ:CiXIV139.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം പാദം. 135

“കലഹ-കാരണം ഒരു-മഹോത്സവം
വിലക്കം ചെയ്തതിൽ പരം പുനർ ഉണ്ടൊ?” || 223 ||
(രാ:)“പല-വിധം ഉണ്ടെ’ന്നി’രിക്കിലും ഇ-‘പ്പോൾ
കലഹത്തിന്നു കാരണം അതു-തന്നെ.” || 224 ||
(മ:)“കലഹത്തിന്നു കാരണം ഇതെ’ങ്കിലും,
പല-വിധം ഉണ്ടെ’ന്നി’രിക്കിലും, മൌൎയ്യൻ || 225 ||
ചണകജൻ-തന്നെ ത്യജിച്ചു‘വെന്നാ’കിൽ
ഇനി ഒരുവനെ സചിവൻ ആക്കീടും. || 226 ||
സചിവൻ ഇല്ലെ’ന്നു വരികിലും, അവൻ
നിജ-നയം കൊണ്ടു സമസ്ത-കാൎയ്യങ്ങൾ || 227 ||
പ്രയത്നം കൂടാതെ നിനക്കും, സാധിപ്പാൻ;
നയജ്ഞൻ മൌൎയ്യൻ എന്ന’റിക, മാനസെ!” || 228 ||
(രാ:)“തനിക്കു താൻ-പോന്ന-നര-വരന്മാൎക്കെ
നിനച്ച-കാൎയ്യങ്ങൾ തനിക്കു സാധിപ്പു. || 229 ||
സചിവ’-യത്നനായ് മരുവീടും-മൌൎയ്യൻ
സചിവനോടു വേർ പിരിഞ്ഞതാ’കിലൊ || 230 ||
പൊടി-കണ്ണൻ ഒരു-തുണയും കൂടാതെ
കൊടുങ്കാട്ടിൽ കിടന്നു’ഴലും പോലയും, || 231 ||
സ്തനന്ധയരായ-ചെറു-പിള്ളർ-തന്റെ
ജനനി ചത്താൽ ഉള്ള-’വസ്ഥ പോലയും, || 232 ||
വരിക യെന്നി മറ്റൊ’രു-വസ്തു ഇല്ല(ന്ന)
’ന്ന’റിക, ഭൂമിപാലക-ശിഖാ-മണെ!” || 233 ||
(മ:)“ഗുണജ്ഞനാം-ഭവാൻ പറഞ്ഞതൊ’ക്കവെ
നിനച്ചു കാണും-പോൾ, പരമാൎത്ഥം തന്നെ. || 234 ||
ചണക-പുത്രനെ പിരിഞ്ഞ’വനോടു
രണം തുടങ്ങും-പോൾ, ജയം വരും അല്ലൊ? || 235 ||
അതിനേ’തും ഒരു-വികല്പം ഇല്ലെ’ടൊ!”
(രാ:)“ക്ഷിതി-പതി-കുല-മകുട-രത്നമെ! || 236 ||
പല-വസ്തുകൊണ്ടും നിരൂപിച്ചു കണ്ടാൽ
ബലം ഭവാനേ’റും, രിപുവിനെ‘ക്കായിൽ. || 237 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/155&oldid=182004" എന്ന താളിൽനിന്ന് ശേഖരിച്ചത്