താൾ:CiXIV139.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

134 ആറാം പാദം.

പ്രകൃതികൾക്കി’ഹ ചണക-പുത്രന്റെ
പ്രകൃതി-ദോഷത്താൽ അനുരാഗം ഇ-‘പ്പോൾ || 208 ||
കുറഞ്ഞു പോകുന്നു, പുനർ അവൻ ഇ-‘പ്പോൾ
നിരാകൃതനായി, നര-വരൻ-തന്നാൽ; || 209 ||
അതുകൊണ്ടു സുഖിച്ചി’തു-കാലം നര-
-പതിയെ സ്നേഹം ഇ-പ്രജകൾക്കേ’റീടും.” || 210 ||
മലയകേതു-തൻ-വചനം കേട്ട’ഥ
കുല-മന്ത്രി-താനും പറഞ്ഞാൻ, ഇങ്ങിനെ:— || 211 ||
(രാ:)“അതു വരിക‘യില്ലി’തു, നിരൂപിച്ചാൽ;
ഇതു-കാലം നാട്ടിൽ പ്രജകൾ ഒക്കവെ || 212 ||
മറുത്തു രണ്ട’ല്ലൊ വിധം, അറിഞ്ഞാലും!
മരിച്ച-നന്ദനെ‘ക്കുറിച്ച’നുരാഗം || 213 ||
ചിലൎക്കു; പിന്നെ മൌൎയ്യനെ‘ത്തന്നെ, പാൎത്താൽ,
ചിലർ-അവൎക്കി’ന്നു ചണക-പുത്രന്റെ || 214 ||
ചരിത-ദോഷം കൊണ്ട’നുരാഗ-ക്ഷയം.
നിരക്കും എന്നു’ള്ളതി’നിക്കു തോന്നീല! || 215 ||
നവ-നന്ദാനുരാഗികൾക്കു മൌൎയ്യനോ (ടി)
ടി’വൻ അല്ലൊ നര-വരന്മാരെ എല്ലാം || 216 ||
കുല ചെയ്യിച്ചതെ’ന്ന’കത്തു വിദ്വേഷം
വളര‘യുണ്ട;’തു മറച്ച’വർകളും || 217 ||
—ഒരുത്തർ ഇല്ല’ല്ലൊ പരിപാലിപ്പാൻ—എ (ന്നു)
ന്നു’റച്ചു മൌൎയ്യനെ ഗ്രഹിച്ചു പാൎക്കുന്നു. || 218 ||
അരി-വധം ചെയ്വാൻ ഒരുമ്പെട്ടേ’കനെ
പരിചോടു കാണും-അളവിൽ, ആകവെ || 219 ||
മറുത്തു മൌൎയ്യനെ ത്യജിച്ച’വനെ ക (ണ്ടി)
ണ്ടി’രിക്കും, ആശ്രയിച്ച’റിക, ഭൂപതെ! || 220 ||
അവസ്ഥ ൟ-വണ്ണം ഇരിക്കുന്നു; തവ
കരുത്തു’ണ്ടെ’ന്നാ’കിൽ കഴിവു’ണ്ടാ‍ക്കുവൻ” || 221 ||
ഉരത്ത-’മാത്യന്റെ വചനം കേട്ട-‘പ്പോൾ
ചിരിച്ചു പൎവ്വത-തനയനും ചൊന്നാൻ:— || 222 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/154&oldid=182003" എന്ന താളിൽനിന്ന് ശേഖരിച്ചത്