താൾ:CiXIV139.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം പാദം. 133

അതു കേട്ടു താനും ഇരുന്നു ചൊല്ലിനാൻ:—
(രാ:)“ഇതു-കാലം ശത്രു-വധം ചെയ്തു ഭവാൻ || 193 ||
ശിരസി പട്ടം കെട്ടുക ഒഴിഞ്ഞെ,’ന്റെ
ശിരസി വേദന ശമിക്ക‘യില്ലേ.’തും.” || 194 ||
(മ:)“മതിമാനാകിയ-ഭവാൻ നിരൂപിച്ചാൽ
അതിനെ’ളുതെ”ന്നു പറഞ്ഞു, ഭൂപനും. || 195 ||
(രാ:)“അരികളോടു പോരിനു വട്ടം കൂട്ടി
പെരിക-‘ക്കാലം ഉണ്ടി’വിടെ പാൎക്കുന്നു. || 196 ||
ഒരു-പഴുതു കണ്ട’ടക്കാം എന്നതോ (ൎത്തി)
ൎത്തി’രുന്നതൊ’ട്ടുമെ പിഴച്ചതി’ല്ല’ല്ലൊ? || 197 ||
ഇനി വൈകാതെ നാം പുറപ്പെടുകെ”ന്നു
മനം തെളിഞ്ഞു ചൊല്ലിനാൻ, അമാത്യനും. || 198 ||
(മ:)“അരികളോടു പോരിനു ഭവാൻ ഇ-‘പ്പോൾ
പരിചോടെ’ന്തൊ’രു-പഴുതു കണ്ടതും?” || 199 ||
(രാ:)“അതു പരമാൎത്ഥം പറയാം, എങ്കിൽ, ഞാൻ:—
അതികുപിതനാം-ചണക-നന്ദനൻ || 200 ||
ഒരു-ചന്ദ്രോത്സവം മുടക്കം ചെയ്കയാൽ
നര-പതി കോപിച്ച’ധിക്ഷേപിച്ചു പോൽ. || 201 ||
അതിനു മൌൎയ്യനോടി’ടഞ്ഞു ചാണക്യൻ
അധികാരം വെച്ച’ങ്ങ’ടങ്ങിപ്പാൎക്കുന്നു.” || 202 ||
“സചിവനോടി’ടഞ്ഞതു കൊണ്ടേ’തും ഇ(ല്ലു)
ല്ലു;’ചിതം അല്ലെ” ’ന്ന’ങ്ങു’രചെയ്താൻ, മ്ലേഛ്ശൻ. || 203 ||
(രാ:)“നര-പതെ! മൌൎയ്യൻ ഒഴിഞ്ഞു മറ്റു’ള്ള-
-നര-വരന്മാൎക്കു സചിവ-വിപ്രിയം || 204 ||
വരികിൽ ഏതും ഇല്ല’തു പോലെ, പാൎത്താൽ,
വരിക‘യില്ല,‘യെന്ന’റിക, ഭൂപതെ!” || 205 ||
(മ:)“നിരൂപിച്ചാൽ, ഇഹ വിശേഷിച്ചു മൌൎയ്യൻ
ഒരു-ചിതം ഇല്ലെ’ന്നി’നിക്കും തോന്നുന്നു. || 206 ||
അറിക,’തിനു കാരണം എന്ത’ന്നി’ഹ
പറയാം, ചന്ദ്രഗുപ്തനാം-നൃപനുടെ || 207 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/153&oldid=182002" എന്ന താളിൽനിന്ന് ശേഖരിച്ചത്