താൾ:CiXIV139.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

132 ആറാം പാദം.

വിധി-ബലംകൊണ്ടു കടന്നാൻ, അ-‘ക്കാലം;
അതു പോലെ ദൈവം തുണക്കുമൊ, സദാ? || 178 ||
കനത്തൊ-’ർ-അൎത്ഥം ഉണ്ട,’തിനു നാശത്തെ
നിനച്ചു ശങ്കയും വളരെ‘യുണ്ടെ’ല്ലൊ?” || 179 ||
(രാ:)“പറഞ്ഞതൊ’ക്കും”എന്നു’രചെയ്ത’ന്നേരം
കരഭകൻ-തനിക്ക’മാത്യ-രാക്ഷസൻ || 180 ||
തരിവള നല്ല-പുടവ പട്ടുകൾ
പരിചൊടു കൊടുത്തിതു, സന്തോഷത്താൽ. || 181 ||
[വിദഗ്ദ്ധനായ-ഭാഗുരായണൻ അ-‘പ്പോൾ
അതിഭ്രമം ഉള്ള-നൃപനോടു ചൊന്നാൻ:— || 182 ||
“ചതിക്കും നമ്മെ രാക്ഷസൻ എന്നു’ള്ളൊ-’രു.
-മതി-ഭ്രമം എങ്ങും പുറത്തു കാട്ടാതെ, || 183 ||
പരുഷമായ് മന്ത്രി-പ്രവരനോടൊ’ന്നും
പറയാതെ, ഭവാൻ അടങ്ങി പാൎക്കെണം! || 184 ||
പരമാൎത്ഥം നമുക്ക’റിയാം പക്ഷെ”യെ (ന്നു)
ന്നു’റപ്പിച്ചീടിനാൻ, അവനും മ്ലേഛ്ശനെ.] || 185 ||
പരമാനന്ദം പൂണ്ട’ഥ കരഭകൻ
പറഞ്ഞു യാത്രയും, അമാത്യനോട’പ്പോൾ; || 186 ||
തുറന്നു വാതിലും അകത്തു-നിന്ന’വൻ
ഇറങ്ങും-പോൾ കണ്ടു തൊഴുതു,മന്നനെ. || 187 ||
ഉടനെ ഭാഗുരായണനോടും കൂടെ
കടന്നു, പൎവ്വതേശ്വര-തനൂജനും || 188 ||
അഴകേ’റും-നൃപ-കുമാരനെ കണ്ടി (ട്ടെ)
ട്ടെ’ഴുനീറ്റു നിന്നാൻ, അമാത്യ-രാക്ഷസൻ || 189 ||
പരിതോഷം പൂണ്ടു പരിയങ്കം വെച്ചി (ട്ടി)
’ട്ടി“രുന്ന’രുളുകെ”ന്നു’രചെയ്തീടിനാൻ. || 190 ||
മലയകേതുവും ഇരുന്നു ചൊല്ലിനാൻ:—
“തല-നോവിനൊ’ട്ടു ശമനം വന്നിതൊ? || 191 ||
വശക്കേടെ’ന്നു കേട്ടു’ഴറി-വന്നു, ഞാൻ;
വസിക്കെ’ണം ഭവാൻ, അരുതെ’ല്ലൊ നില്പാൻ?” || 192 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/152&oldid=182001" എന്ന താളിൽനിന്ന് ശേഖരിച്ചത്