താൾ:CiXIV139.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം പാദം. 131

[പല-വിധം ഏവം പറഞ്ഞ-വാക്കുകൾ
മലയകേതു കേട്ട’രികിൽ വാണീടും- || 163 ||
-പ്രിയ-സചിവനോടു’രചെയ്തീടിനാൻ:—
“പ്രിയ-സഖെ! ഭവാൻ! ഇതു ധരിച്ചീലെ? || 164 ||
ചണക-നന്ദനൻ പ്രതിജ്ഞ ചെയ്തിട്ടും,
വനം ഗമിച്ചിട്ടും, അമാത്യനി’ക്കാലം || 165 ||
ഒരു-ഫലം എന്ത’ന്ന’റിഞ്ഞതി’ല്ലെ”ന്നു
പറഞ്ഞ-ഭൂപനോടു’രചെയ്തീടിനാൻ:— || 166 ||
(ഭാ:)“അതു പറവാനൊ വിഷമം, ഭൂപതെ?
മതിമാൻ-ചാണക്യൻ അകന്നീടും-തോറും || 167 ||
തനിക്കു മൌൎയ്യനോട’ടുത്തു-കൊള്ളുവാൻ
മന-ക്കരുന്നതിൽ ഉറച്ചു പാൎക്കുന്നു.”] || 168 ||
അഥ ശകടദാസനും അമാത്യനോ (ട)
ട’തിപ്രമോദെന പറഞ്ഞാൻ, ഇങ്ങിനെ:— || 169 ||
“വികല്പം ഇല്ലി’തിനി’ഹ, നിരൂപിച്ചാൽ;
അകല്ച മൌൎയ്യനോടി’തു-കാലം പാൎത്താൽ || 170 ||
ചണക-പുത്രനും പെരിക‘യുണ്ടെ’ന്നു
മനസി തോന്നുന്നിതി’നി അറിഞ്ഞാലും; || 171 ||
അതിന’വകാശം പെരിക‘യുണ്ടെ’ല്ലൊ?
മതിയിൽ മറ്റൊ’ന്നു നിനക്കയും വേണ്ട. || 172 ||
അഖില-ഭൂപതി-കുലം ഇതു-കാലം
പകൽ-ഇരവു വന്ന’ടിപണിയുന്ന- || 173 ||
-ധരണിക്കി’ന്നൊ’രു-തൊടു-കുറി‘യാകും-
-നര-പതികളിൽ-അധിപതി-മൌൎയ്യൻ || 174 ||
പൊറുക്കുമൊ, ഭംഗം വരുത്തുന്നാ’ജ്ഞക്കും?
ഉറെക്കുമൊ, ചാണക്യനും അതു ചെയ്താൽ? || 175 ||
കുടിലനാം-ചണകജ-വടുവിന്റെ
കടുമ, കോപിച്ചാൽ, പെരുതെ’ന്നാ’കിലും || 176 ||
പ്രതിജ്ഞ ചെയ്ക‘യില്ലി,’നി; മുന്നം അവൻ
അതിപ്രയത്നം ചെയ്തൊ’രു-വണ്ണം അതും || 177 ||

17*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/151&oldid=182000" എന്ന താളിൽനിന്ന് ശേഖരിച്ചത്