താൾ:CiXIV139.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

130 ആറാം പാദം.

ചിരിച്ചു ഭാഗുരായണനും അ-‘ന്നേരം
കരുത്തനാം-മ്ലേഛ്ശ-സുതനോടു ചൊന്നാൻ:— || 148 ||
“നൃപ-ശിഖാ-മണെ! അതിനു മറ്റെ’ന്തു-
-കപടം കാട്ടുന്നു! ചണക-നന്ദനൻ || 149 ||
വെടിഞ്ഞ-’മാത്യനു നൃപതി-വീരനോ (ടു)
ടു’ടമ തേടുവാൻ അഭിപ്രായം എടൊ!”] || 150 ||
ഗുരു-സമനായോ-’ർ-അമാത്യൻ അ-‘ന്നേരം
കരഭകനോടു പറഞ്ഞു, പിന്നെയും:— || 151 ||
(രാ:)“അധികാരം വെച്ച-ചണകജൻ-വടു
ഇതു-കാലം കുത്ര വസിക്കുന്നു, ചൊൽ, നീ?” || 152 ||
(ക:) അവൻ അതു കേട്ടു പറഞ്ഞു “ചാണക്യൻ
അവിടുന്നെ’ങ്ങുമെ ഗമിച്ചതി’ല്ല’ല്ലൊ. || 153 ||
അടവിയിൽ പുക്കു തപസ്സു ചെയ്വതി (ന)
ന’ടുത്തു യാത്ര‘യെന്നതു കേട്ടേൻ, അഹം.” || 154 ||
മുഖ-പ്രസാദവും കുറഞ്ഞു, രാക്ഷസൻ
അകമെ ചിന്തിച്ചു, ശകടനോട’പ്പോൾ || 155 ||
പറഞ്ഞിതു “തമ്മിൽ ഇടഞ്ഞു, ചാണക്യൻ
നിറഞ്ഞ-കോപത്തോട’ധികാരം വെച്ചു || 156 ||
പുറപ്പെട്ടു പോകാത്തതും, പ്രതിജ്ഞയെ
വിരവൊടു ചെയ്യാഞ്ഞതും, നിരൂപിച്ചാൽ || 157 ||
(ശകടദാസ, കേൾ!) അതിനു ചേൎച്ച‘യി(ല്ല)
ല്ല;’കമെ ചിന്തിച്ചാൽ, വികല്പം ഉണ്ടെ’ടൊ! || 158 ||
നര-വരന്മാൎക്കു-മകുടമായു’ള്ള-
-നിറം എഴും-മമ നൃപതി-നന്ദന്റെ || 159 ||
ദ്രുതം അഗ്രാസനം പിഴുകി പോന്നതും
മതിയിൽ ഒട്ടുമെ സഹിയാതൊ-’ർ-ഇവൻ || 160 ||
വൃഷലി-പുത്രനെ നിജ-ബലം കൊണ്ടു
വസുമതിക്ക’ധിപതി‘യാക്കീടിനാൻ. || 161 ||
അഹം‌മതികൊണ്ടു’ള്ള-’വന്റെ ധിക്കാരം
സഹിച്ച’വിടെ താൻ ഇരുന്നതെ’ങ്ങിനെ?” || 162 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/150&oldid=181999" എന്ന താളിൽനിന്ന് ശേഖരിച്ചത്