താൾ:CiXIV139.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം പാദം. 129

“മതിമാനായു’ള്ള-ചണക-നന്ദനൻ
ഇതു-കാലം ഒരു-ഫലവും കൂടാതെ || 133 ||
നൃപനെ കോപിപ്പിക്കയും ഇല്ല, പാൎത്താൽ;
ഉപകാരം ചെയ്താൽ, മറക്കുമൊ, മൌൎയ്യൻ? || 134 ||
അതുകൊണ്ട’ല്ലയൊ ഗുരുവിനെ നിന്ന(ങ്ങ)
‘ങ്ങ’ധികാരത്തിങ്കന്നൊ’ഴിച്ചതും, ഇ-‘പ്പോൾ. || 135 ||
പല-പ്രകാരവും നിരൂപിച്ചു കണ്ടാൽ
നില വിട്ടു വൈരം മുഴുത്തീടും അത്രെ. || 136 ||
അകന്നി’രിക്ക‘യില്ലി’വക്കി’നി എന്ന(ത)
ത’കമെ ചിന്തിച്ചു പറവാൻ കാരണം.”] || 137 ||
കരഭകൻ മന്ത്രി-പ്രവരനോട’പ്പോൾ
ചിരിച്ചു ചൊല്ലിനാൻ, “ഇനിയും ഉണ്ടെ’ടൊ! || 138 ||
മലയകേതു‘വാം-നരപതിയെയും
പല-ഗുണം ഉള്ള-ഭവാനെയും, പിന്നെ, || 139 ||
കളഞ്ഞതേ’തുമെ തെളിഞ്ഞീല മൌൎയ്യ(നി)
നി,’ളക്കം ഉണ്ട’തിൽ അറിക, സാം‌പ്രതം!” || 140 ||
അതു കേട്ടു മന്ത്രി-പ്രവരനും തെളി(ഞ്ഞ)
ഞ്ഞ’തിസ്നേഹം ഉള്ള-ശകടനോട’പ്പോൾ || 141 ||
(രാ:) ഉര ചെയ്തീടിനാൻ, “ഇനി മൌൎയ്യൻ എന്റെ
കരത്തിൽ ആയതെ’ന്ന’റികെ’ടൊ! സഖെ! || 142 ||
ഇനി ചന്ദനദാസനും സുഖം വന്നു;
നിനക്കും നിന്നുടെ ഗൃഹ-ജനത്തിന്നും || 143 ||
സുഖം വന്നു, സഖെ! പുനർ ഇതു-കാലം;
സുഖം വന്നു, ബന്ധു-ജനങ്ങൾക്കും എല്ലാം.” || 144 ||
[മലയകേതുവും അതു കേട്ട-നേരം
ചല-ഹൃദയനായ് സചിവനോടേ’വം || 145 ||
പറഞ്ഞിതു,“മൌൎയ്യൻ കരത്തിൽ വന്നുതെ (ന്നു)
’ന്നു’രചെയ‌്യുന്നതിന്ന’ഭിപ്രായം ഇ-‘പ്പോൾ || 146 ||
കരുത്തേറും-മന്ത്രിപ്രവരനെ’ന്ത’ഹൊ?
നിരക്കുമൊ, മൌൎയ്യ-സുതനോടി’ക്കാലം?” || 147 ||

17

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/149&oldid=181998" എന്ന താളിൽനിന്ന് ശേഖരിച്ചത്