താൾ:CiXIV139.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

128 ആറാം പാദം.

പറഞ്ഞാൻ:-“എന്നുടെ സ്തനകലശന്റെ
വിരുതുകൾ അത്രെ ഫലിച്ചതും, ഇ-‘പ്പോൾ. || 118 ||
പെരിക നന്നെ’ല്ലൊ, സ്തനകലശന്റെ
വിരിഞ്ഞു ഭേദത്തെ മുളപ്പിച്ച-‘വാറും! || 119 ||
ശിശുക്കളും നിജ-കളികളിച്ചെ’ന്നാൽ
നശിപ്പിച്ചാൽ അതു സഹിക്ക‘യില്ല,’വർ. || 120 ||
നര-വരനു’ണ്ടൊ, പുനർ ആജ്ഞാ-ഭംഗം
പൊറുത്തു പാൎക്കുന്നു മനസി സന്തതം?” || 121 ||
[പലതരം അവർ പറഞ്ഞതു കേട്ടു
മലയകേതുവും ഉരചെയ്തീടിനാൻ:— || 122 ||
“ഗുണജ്ഞ! ഭാഗുരായണ! നീ കേട്ടില്ലെ?
ഗുണ-പ്രശംസ ചെയ്ത’മാത്യന്റെ, മൌൎയ്യൻ || 123 ||
ചണക-പുത്രനെ ഒഴിച്ചതോ’ൎക്കും-പോൾ
ഇണക്കം ഉണ്ടെ’ന്നു ധരിക്കെ’ടൊ! സഖെ!” || 124 ||
(ഭാ:) “ഗുണ-പ്രശംസകൊണ്ട’റിയെ’ണം’ എന്നും,
“ചണക പുത്രനെ ഒഴിച്ചതോ’ൎക്കും-പോൾ || 125 ||
ഇതിൽ പരം എന്തോ’ന്ന’റിവതിനെ”ന്നും,
മതിമാൻ ഭാഗുരായണനും ചൊല്ലിനാൻ.] || 126 ||
പുനർ അപി കരഭകനോടു മന്ത്രി
വിനയം ഉൾക്കൊണ്ടു പറഞ്ഞാൻ, ഇങ്ങിനെ:— || 127 ||
(രാ:) “നര-പതി ചണകനോടു കോപിപ്പാൻ
തിറം ഏറും-ചന്ദ്രമഹോത്സവത്തിന്റെ || 128 ||
മുടക്കം-ചെയ്തതിൽ ഒടുങ്ങിയൊ, മറ്റും
കടുപ്പം ഏതാനും ഇനിയും കേട്ടിതൊ?” || 129 ||
[അതു കേട്ടു ചൊന്നാൻ, മലയകേതുവും
മതിമാനായു’ള്ള-സചിവനോടെ’വം:— || 130 ||
“നര-വരൻ കോപിച്ചതു-മൂലം തിര(ഞ്ഞ)
ഞ്ഞ’റിഞ്ഞിട്ടെ’ന്തൊ’രു-ഫലം മന്ത്രിക്കി’പ്പോൾ?” || 131 ||
(ഭാ:) “ഫലം അതിനെ’ന്തെ’ന്നു’രചെയ്യാം” എന്നു
മലയകേതുവോടു’രചെയ്തീടിനാൻ. || 132 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/148&oldid=181997" എന്ന താളിൽനിന്ന് ശേഖരിച്ചത്