താൾ:CiXIV139.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം പാദം. 127

അതു കേട്ടു കണ്ണിൽ ഉറന്ന-വെള്ളമോ (ട)
ട’ധികം താപേന പറഞ്ഞു, രാക്ഷസൻ:— || 103 ||
“മമ നൃപൻ നന്ദൻ, ധരണിക്കി’ന്നൊ’രു-
-കുമുദ-ബാന്ധവൻ മദന-സന്നിഭൻ || 104 ||
ഗുണ-ഗണങ്ങൾക്കു സതതം വാഴുവാൻ
മണികലശനാം-നൃപനെ കൂടാതെ || 105 ||
നിറക്കുമൊ, ചന്ദ്രമഹോത്സവം ഇ-‘പ്പോൾ?
മറക്കുമൊ, മമ നൃപനെ, ഞാൻ അഹൊ!” || 106 ||
പലതരം ഇത്ഥം പറഞ്ഞ’മാത്യനും
അലറി വീണിതു, പെരുത്ത-ദുഃഖത്താൽ. || 107 ||
കരഭകൻ-താനും ശകടനും കൂടി
പരവശം കണ്ടു പിടിച്ച’മാത്യനെ || 108 ||
നിവൎത്തിനാർ, വെള്ളം തളിച്ചു; താപത്തിൻ-
-നിവൃത്തിയും ഒട്ടു വരുത്തിനാർ, അഹോ! || 109 ||
കരഭകനോടു പുനർ അമാത്യനും
“പറക, ശേഷം” എന്നു’രചെയ്തീടിനാൻ. || 110 ||
അതു കേട്ടു ചൊന്നാൻ, അവനും: “എങ്കിലൊ
ചതി‘യേറീടുന്ന-ചണക-നന്ദനൻ || 111 ||
മുടക്കിനാൻ, ചന്ദ്രമഹോത്സവം; പിന്നെ
കടുപ്പം എങ്ങിനെ പറഞ്ഞു-കൂടുന്നു? || 112 ||
അതു കേട്ടു മൌൎയ്യൻ ചണക-പുത്രനോ (ട)
ട’തികുപിതനായു’രചെയ്യും-നേരം || 113 ||
സ്തനകലശൻ അ-‘പ്പൊഴുതു മൌൎയ്യന്റെ
ഗുണ-ഗണം വാഴ്ത്തി സ്തുതിച്ചു, സാദരം. || 114 ||
നൃപൻ ആജ്ഞാ-ഭംഗം സഹിച്ചു കൂടാതെ
കപട-ബുദ്ധി‘യാം ചണക-പുത്രനെ || 115 ||
അധികാരത്തിങ്കന്നൊ’ഴിപ്പിച്ചാൻ, തവ
മതി-ഗുണങ്ങളെ പ്രശംസിച്ചു തന്നെ.” || 116 ||
പറഞ്ഞ-ചാരന്റെ വചനം കേട്ട’ഥ
നിറഞ്ഞൊ-’ർ-ആനന്ദം വഴിഞ്ഞു, രാക്ഷസൻ || 117 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/147&oldid=181996" എന്ന താളിൽനിന്ന് ശേഖരിച്ചത്