താൾ:CiXIV139.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

126 ആറാം പാദം.

[അതു കേട്ടു പറുവതക-പുത്രനും
അതിഗുണം ഉള്ള-സഖിയോടേ’കിനാൻ:— || 88 ||
“നിനച്ച-കാൎയ്യം എന്നി’താ പറയുന്നു!
ഇനിക്ക’തെ’ന്തെ’ന്നു തിരിയുന്നില്ലെ,’ടൊ!” || 89 ||
(ഭാ:) “നൃപതികൾ-ചൂടും-മകട-രത്നമെ!
കപട-മന്ത്രികൾ-ചരിതം എങ്ങിനെ || 90 ||
അറിയുന്നു? പുനർ ഇനിയും പാൎക്കും-പോൾ
അറിയാം, പക്ഷെ” എന്നു’രചെയ്തീടിനാൻ.] || 91 ||
അകത്തി’രുന്ന’പ്പോൾ അമാത്യ-രാക്ഷസൻ
അക-‘ക്കരുന്നേ’റ്റം തെളിഞ്ഞു ചൊല്ലിനാൻ:— || 92 ||
“പറക, വിസ്തരിച്ച’ഖിലവും എടൊ!”
(ക:) “പറയാം, എങ്കിൽ” എന്ന’വനും ചൊല്ലിനാൻ. || 93 ||
“തവ നിയോഗത്താൽ അഗതി-വേഷം പൂ(ണ്ടി)
ണ്ടി’വിടുന്നു പുഷ്പപുരിക്കു ചെന്നു ഞാൻ || 94 ||
സ്തനകലശനോട’ഖിലവും തവ
മനസി ചിന്തിതം ഉരചെയ്തീടിനാൻ. || 95 ||
—ചണക-പുത്രനോട’വനീശൻ-മൌൎയ്യൻ
പിണങ്ങും-നേരം അ-‘പ്പഴുത’റിഞ്ഞു നീ || 96 ||
ധരണീശൻ-തന്നെ സ്തുതിക്കെ’ണം എന്നു
പറഞ്ഞു, മന്ത്രി—‘യെന്നു’രചെയ്തീടിനെൻ. || 97 ||
—അതിനേ’തും ഒരു-കുറവി’നിക്കി’ല്ലെ—(’ന്ന)
’ന്ന’തിവിദഗ്ദ്ധനാം-അവനും ചൊല്ലിനാൻ. || 98 ||
അനന്തരം മൌൎയ്യൻ പ്രജകടെ എല്ലാം
മനം കേട്ടു, നന്ദ-നിധന-ചിന്തയാ || 99 ||
നിരുത്സാഹേന കണ്ടവൎക്കു സന്തോഷം
വരുത്തെ’ണം എന്നു നിനച്ചുകണ്ടു’ള്ളിൽ || 100 ||
പുരങ്ങൾ-ഒക്കവെ‘യലങ്കരിപ്പിച്ചി (ട്ടൊ)
ട്ടൊ’രു-ചന്ദ്രോത്സവം തെളിഞ്ഞു കല്പിച്ചാൻ. || 101 ||
അതിനാൽ ആനന്ദം കലൎന്നു ലോകൎക്കും,
അതിനൊ’രു-’ദ്യോഗം വളൎന്ന-’നന്തരം,” || 102 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/146&oldid=181995" എന്ന താളിൽനിന്ന് ശേഖരിച്ചത്