താൾ:CiXIV139.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം പാദം. 125

അകത്തു പുക്കു’ടൻ അടച്ചു വാതിലും
അകം തെളിഞ്ഞു’ടൻ ഇരുന്നാർ, ഏവരും. || 73 ||
മലയകേതുവും സചിവനും കൂടി
ചില-കാൎയ്യം നിനച്ച’മാത്യനെ കാണ്മാൻ || 74 ||
പുരം പുക്ക-നേരം അറയിൽ എന്നു കേ(ട്ടി)
ട്ടി’രുവരും കൂടെ, അവിടെ ചെല്ലും-പോൾ || 75 ||
അറ-വാതിൽ നന്നായ’ടച്ചു കണ്ട-‘പ്പോൾ
ഇറ-പാൎത്തു നിന്നാർ, അവരും അ-‘ന്നേരം. || 76 ||
കുതുകേന കരഭകനോടു മന്ത്രി
പതുക്ക ചോദിച്ചു തുടങ്ങി‘യ-‘ന്നേരം.— || 77 ||
“കരഭക! നീ ‘യ-സ്തനകലശനെ
അരി-പുരത്തിങ്കൽ പുനർ ഉണ്ടൊ, കണ്ടു?” || 78 ||
അതു കേട്ടു കരഭകനും ചൊല്ലിനാൻ:—
“മതിമാനാം-അവനയും കണ്ടേൻ, അഹം.” || 79 ||
[മലയകേതുവും അതു കേട്ടു, മോദം
കലൎന്നു, ഭാഗുരായണനോടു ചൊന്നാൻ:— || 80 ||
“അറിക, നീ പുഷ്പപുര-വൃത്താന്തങ്ങൾ
അറിയിക്കുന്നിതും ഒരുവൻ മന്ത്രിയെ! || 81 ||
രഹസ്യമായൊ-’രു-വചനം ചൊല്ലും-പോൾ
ബഹുത്വവും ആക്കീടരുതെ (’ല്ലൊ പാൎത്താൽ?) || 82 ||
ഇറ-പാൎത്തു കേട്ടാൽ, അറിയാം, എന്തെ’ല്ലാം
മറിവുകൾ എന്നു ധരിക്കെ,’ടൊ! സഖെ!” || 83 ||
(ഭാ:) “പരമാൎത്ഥം-തന്നെ പറഞ്ഞതു, ഭവാൻ;
അറിയാം, ഒക്കെ”യെന്ന’വനും ചൊല്ലിനാൻ,] || 84 ||
അതിവിദഗ്ദ്ധനാം-കരഭകൻ-തന്നോ(ട)
ട’തു-നേരം മന്ത്രി-പ്രവരനും ചൊന്നാൻ:— || 85 ||
(രാ:) “മന-‘ക്കരുത്തേ’റും-കരഭകൻ ഇ-‘പ്പോൾ
നിനച്ച-കാരിയം ഫലിച്ചിതൊ പാൎത്താൽ?” || 86 ||
(ക:) “ഫലിച്ചിതേ’റ്റവും; തവ നയത്തിനൊ
വലിപ്പം ഉണ്ടെ’ന്നു ധരിക്ക, മാനസെ!” || 87 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/145&oldid=181994" എന്ന താളിൽനിന്ന് ശേഖരിച്ചത്