താൾ:CiXIV139.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

124 ആറാം പാദം.

എതിൎത്തു പോർ ചെയ്തു മരിപ്പൻ, അല്ലായ്കിൽ.
വിധച്ചതൊ’ക്കവെ വരും, എടൊ! സഖെ! || 58 ||
അതിന’മാത്യന്റെ കരുത്തു’ണ്ടെ’ന്നാ’കിൽ,
ഇതു-കാലം പുനർ എളുപ്പം ഉണ്ടെ,’ടൊ! || 59 ||
ശിരസി വേദന കലൎന്നു രാക്ഷസൻ
പരവശപ്പെട്ടു കിടക്കുന്നതി,പ്പോൾ. || 60 ||
അതുകൊണ്ടു മന്ത്രി-പ്രവരനെ കാണ്മാൻ
അധികമായി’പ്പോൾ ഉഴറി വന്നു, ഞാൻ. || 61 ||
പുറപ്പെടുക, നാം അതിനു വൈകാതെ!
പരക്ക വേണ്ട; നാം ഇരുവരും മതി.” || 62 ||
പലതരം ഇത്ഥം പറഞ്ഞു’ഴറ്റോടെ
മലയകേതു ഭാഗുരായണനുമായ് || 63 ||
പുറപ്പെട്ടു ചെന്ന’ങ്ങ’മാത്യൻ വാഴുന്ന-
-പുരത്തിനു ചെന്ന’ങ്ങ’ടുത്തതു-നേരം, || 64 ||
വസു-സമനായു’ള്ള-’മാത്യ-രാക്ഷസൻ
കുസുമമന്ദിരത്തിലെ വിശേഷങ്ങൾ || 65 ||
അറിവതിന്നു താൻ പറഞ്ഞ’യച്ചൊ-’രു-
-കരഭകൻ ഒരു-പഥികൻവേഷമായ് || 66 ||
പരമാൎത്ഥം എല്ലാം അറിഞ്ഞു വന്നു’ടൻ
തിറം ഏറും-മന്ത്രി-പ്രവരനെ കണ്ടാൻ. || 67 ||
പുരം പ്രവിഷ്ടനാം-അവനെ കണ്ട’ഥ
ചിരിച്ച’മാത്യനും ഇ-’വ്വണ്ണം ചൊല്ലിൻ:— || 68 ||
“പെരിക നന്നെ’ടൊ! വരിക’രികിൽ, നീ!
പുറത്തു കേൾക്കാതെ‘യിരിക്കും-ആറി’നി || 69 ||
രഹസ്യം ആം-വണ്ണം പറവതിനി’പ്പോൾ.”
മഹത്വം ഉള്ള-രാക്ഷസൻ നിനച്ചു’ള്ളിൽ, || 70 ||
ശകടദാസനോടി“വനയും കൊണ്ടി(ങ്ങ)
ങ്ങ’കത്തു പോരികെന്നു”രചെയ്തീടിനാൻ. || 71 ||
അഥ ശകടനും കരഭകൻ-താനും
അതിഗുണ-നയം ഉടയ-മന്ത്രിയും || 72 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/144&oldid=181993" എന്ന താളിൽനിന്ന് ശേഖരിച്ചത്