താൾ:CiXIV139.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം പാദം. 123

നിനച്ചു കാണ്കിൽ, ഈ-നൃപതി-മൌൎയ്യനും
ജനിച്ചതും നന്ദ-കുലത്തിൽ, നിൎണ്ണയം. || 43 ||
നിനച്ചി’തു-വഴി ഉറച്ചു രാക്ഷസൻ
മന-‘ക്കരുത്തേ’റും-അരിയ-മൌൎയ്യനെ || 44 ||
പെരുത്ത-മത്സരം കളഞ്ഞു കണ്ടു’ടൻ
ഇരിക്കും, ഇല്ലൊ’രു-വികല്പം-ഏതുമെ. || 45 ||
അവർകളെ കുറിച്ച’തു-നേരം ഭവാ(ന)
ന’വിശ്വാസം വരുമതു കണ്ടിട്ടെ(’ല്ലൊ?) || 46 ||
മികവേ’റും-ഭദ്രഭടപ്രഭാദികൾ
ശിഖരസേനം ആശ്രയിച്ചു വന്നതും!” || 47 ||
സചിവനായ-ഭാഗുരായണൻ-തന്റെ
വചനം കേട്ടു പൎവ്വത-പുത്രൻ ചൊന്നാൻ:— || 48 ||
“പരാമൎത്ഥം സഖെ! പറഞ്ഞതൊ’ക്കവെ
നിരന്നിതു, നിന്റെ വചനം, ഏറ്റവും. || 49 ||
ചണകജൻ-തന്റെ കടുമകൊണ്ടോ’രോ-
-ജനങ്ങൾ മൌൎയ്യനെ വെടിഞ്ഞു-പോരുന്നു; || 50 ||
നമുക്കി’തു-കാലം നടകൊണ്ടു ചെന്നി(ട്ട)
ട്ട’മൎക്കെണം, മൌൎയ്യ-ചണകജന്മാരെ. || 51 ||
മമ താതൻ-തന്നെ കുറിച്ചി’നിക്കൊ’രു-
-മമത‘യില്ലെ’ന്നു പറയുന്നു, ജനം. || 52 ||
കഴിഞ്ഞു പത്തു-മാസവും എന്റെ അഛ്ശൻ
കഴിഞ്ഞതു-മുതൽ അറികെ,’ടൊ! സഖെ! || 53 ||
ചതിച്ചു താതനെ കുലചെയ്ത-മൂലം
പ്രതിജ്ഞയും കോപിച്ചി’വണ്ണം ചെയ്തു, ഞാൻ; || 54 ||
പിതൃ-ഹന്താവിനെ കുലചെയ‌്യാതെ, ഞാൻ
പിതൃ-ക്രിയ ചെയ‌്യുന്നതും ഇല്ലേ,’തുമെ; || 55 ||
കരുത്തനായി ഞാൻ പ്രതിജ്ഞയും ചെയ്തു,
പൊറുക്കുന്നതെ’ന്റെ ബല-ക്ഷയം തന്നെ. || 56 ||
മറുത്ത’രികളെ വധിച്ചു വൈകാതെ
മരിച്ച-താതന്റെ ജല-ക്രിയ ചെയ്വാൻ; || 57 ||

16*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/143&oldid=181992" എന്ന താളിൽനിന്ന് ശേഖരിച്ചത്