താൾ:CiXIV139.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

122 ആറാം പാദം.

ശിഖരസേനനോടൊ’രുമിച്ചു വന്നി (ട്ട)
ട്ട’ഖില-നാഥനാം-ഭവാനെ കണ്ടതും.” || 28 ||
അവർകൾ ഇങ്ങിനെ-പറഞ്ഞതു കേട്ടി (ട്ട)
ട്ട’,വനി-നാഥനാം-മലയകേതുവും || 29 ||
തദനു ഭാഗുരായണനയും വിളി(ച്ച)
ച്ച’തു-സമസ്തവും അറിയിച്ചീടിനാൻ. || 30 ||
അരി-ഭയാൽ ഭാഗുരായണൻ അ-‘ന്നേരം
പെരിക മോദം പൂണ്ടു’രചെയ്തീടിനാൻ:— || 31 ||
—“കൃപ നൃപതിക്കു വളൎപ്പതിനാ’യി
നൃപതിയെ സ്നേഹം പെരിക‘യുള്ളോനെ || 32 ||
കപടം കൈവിട്ടാ’ശ്രയിച്ചു വന്നവൻ
നൃപ-ശിഖാമണെ! ഭവാനെ കണ്ടതും.” || 33 ||
അതു കേട്ടു നരവരനും ചൊല്ലിനാൻ:—
—“ചതി വെടിഞ്ഞു’ള്ളൊ-’ർ-അമാത്യനെ‘പ്പോലെ || 34 ||
പെരിക സ്നേഹം ഉള്ളവർകൾ ആരും ഇ-
-‘ദ്ധരണിയിൽ ഇല്ലെ’ന്ന’റിഞ്ഞാലും എടൊ!” || 35 ||
ചിരിച്ചു ഭാഗുരായണനും അ-‘ന്നേരം
ഇരിക്കും-മ്ലേഛ്ശനോടു’രചെയ്തീടിനാൻ:— || 36 ||
“അതിനേ’തും ഒരു-വികല്പം ഇല്ല, ഞാൻ
അതുകൊണ്ട’ല്ല.’ടൊ! പറഞ്ഞതും ഇ-‘പ്പോൾ. || 37 ||
ചണക-പുത്രനോട’മാത്യൻ ഏറ്റവും
പിണക്കം ആകുന്നു ധരിക്ക, മാനസെ! || 38 ||
പിണക്കം ഇല്ല, ചന്ദ്രഗുപ്തനെ കുറി (ച്ചി)
ച്ചി’ണക്കം ഈ-വഴി നിനക്കിൽ, ഉണ്ട’ല്ലൊ? || 39 ||
കുടില-ചിത്തനാം-ചണക-പുത്രന്റെ
കടുപ്പങ്ങൾ ഒട്ടും പൊറുക്കാതെ മൌൎയ്യൻ || 40 ||
അധികാരം കോപിച്ചൊ’ഴിപ്പിച്ചീടുകിൽ
അതിഗുണജ്ഞനാം-അമാത്യ-രാക്ഷസൻ || 41 ||
മരിച്ച-നന്ദനെ‘ക്കുറിച്ചു ഭക്തികൊ(ണ്ടു)
ണ്ടു’റച്ചീടും തന്റെ മനസ്സിൽ ഇങ്ങിനെ; || 42 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/142&oldid=181991" എന്ന താളിൽനിന്ന് ശേഖരിച്ചത്