താൾ:CiXIV139.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

136 ആറാം പാദം.

കരുത്തു’ള്ള-പട-ജനം ഉണ്ടാകയും,
ഭരിപ്പതിന്നാ’ൾ അങ്ങൊ’രുത്തനാകയും, || 238 ||
പ്രതി-പക്ഷത്തിൽ ഉള്ളവർകളിൽ ചിലർ
ഇതു-കാലം മറുത്തി’ഹ വരികയും || 239 ||
ചണക-നന്ദനൻ അധികാരം വെച്ചു
പിണങ്ങി മൌൎയ്യനോടി’രുന്നതുകൊണ്ടും || 240 ||
നവ-നൃപതിത്വം അരിക്കു’ണ്ടാകയും
നവ-നന്ദന്മാരാം-നര-വരന്മാരെ || 241 ||
പെരുത്തൊ-’രു-രാഗം പ്രജകൾക്ക’പ്പുരെ
മറക്കാതെ തന്നെ കിടക്കയും, എടൊ! || 242 ||
ഇവ‘യെല്ലാം ഏവം വരികകൊണ്ടി’പ്പോൾ
തവ ജയം കര-തല-ഗതം അല്ലൊ?” || 243 ||
മലയകേതുവും അതു കേട്ടു ചൊന്നാൻ:—
“കലഹത്തിന്നു നല്ല-’വസരം ഇ-‘പ്പോൾ; || 244 ||
പട പുറപ്പെടുവതിനൊ’രു-ദിനം
ഉടനെ കല്പിച്ചു പുറപ്പെടുക, നാം || 245 ||
അടുത്തിത,’സ്തമിപ്പതിന്നു സൂൎയ്യനും;
അടുത്ത-നാൾ”എന്നു പറഞ്ഞു യാത്രയും || 246 ||
നടന്നു ഭാഗുരായണനും താനും ആയ്
ഉടനെ ചെന്നു’ടൻ പുരി പുക്കീടിനാൻ || 247 ||

ഗിരി-നൃപ-സുതൻ ഗമിച്ച-’നന്തരം
ഒരു-പുരുഷനെ വിളിച്ചു രാക്ഷസൻ || 248 ||
ഉരചെയ്തീടിനാൻ, “ക്ഷപണകൻ-തന്നെ
വിരവിൽ കൂട്ടിക്കൊണ്ടി’ഹ വരിക, നീ!” || 249 ||
വിരയ ചെന്ന’വൻ ക്ഷപണകൻ-തന്നോ (ടു)
ടു’രചെയ്തീടിനാൻ: “അമാത്യ-രാക്ഷസൻ || 250 ||
പറഞ്ഞു വന്നു ഞാൻ, ഭവാനയും കൊണ്ടു
വിരഞ്ഞു ചെല്ലുവാൻ പുറപ്പെടുകെ’ടൊ!” || 251 ||
ക്ഷപണകൻ-താനും അതു കേട്ട-നേരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/156&oldid=182005" എന്ന താളിൽനിന്ന് ശേഖരിച്ചത്