താൾ:CiXIV139.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം പാദം.

വരിക’രികിൽ, നീ അരിയ-ശാരികെ!
പറക, ശേഷമാം-കഥകൾ-ഒക്കവെ. || 1 ||
വറുത്ത-’രി അവിൽ പൊരി വറുത്തെ-’ള്ളും
കുറുക്കു-പാൽ അതിൽ കുഴച്ചു സാദരം || 2 ||
വെളുത്ത-വെല്ലവും പൊടിച്ച’തിൽ ഇട്ട,’(ങ്ങി)
ങ്ങി’ളക്കി മേളച്ചു നിനക്കു ഞാൻ തരാം. || 3 ||
മടിച്ചി’രിയാതെ ഭുജിച്ചി’ള-മധു
കുടിച്ചു ദാഹവും ഇളെച്ചു ചൊല്ലെ’ടൊ! || 4 ||
വിചിത്രം എത്രയും (നിനച്ചു കാണ്കിൽ) ഇ-
-‘ച്ചരിത്രം എന്നതെ പറയാവു, ദൃഢം! || 5 ||
അതിപ്രവരനാം-മലയകേതുവും,
അതിപ്രയോഗം ഉള്ള-’മാത്യനും, പിന്നെ || 6 ||
പ്രവൃദ്ധ-രാഗം ആൎന്നി’രുവരും കൂടി
പ്രവൃത്തിച്ചതെ’ന്തെ’ന്നു’രചെയ്തീടു, നീ. || 7 ||
അതു കേട്ടു കിളി-‘ത്തരുണിയും, അതി-
-മധുരമായ് മനം തെളിഞ്ഞു, ചൊല്ലിനാൾ:— || 8 ||
കഴിഞ്ഞേ’ടം കഥ വിഷമി’ച്ചേറ്റവും
മൊഴിഞ്ഞു, ഞാൻ എന്നത’റികയും വേണം. || 9 ||
ഉരചെയ്വാൻ പണി പെരുതെ’ന്നാ’കിലും,
ഒരു-വണ്ണം കഥ കഴിവോ’ളം-നേരം || 10 ||
പറകെ’ന്നു വന്നു, വചസി സാമൎത്ഥ്യം
കുറയും എങ്കിലും, തെളിഞ്ഞു കേട്ടാലും! || 11 ||

മലയകേതു‘വാം-നൃപതി-വീരനെ
പല-കാലം സേവിച്ച’മാത്യ-രാക്ഷസൻ || 12 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/140&oldid=181989" എന്ന താളിൽനിന്ന് ശേഖരിച്ചത്