താൾ:CiXIV139.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം പാദം. 119

ഇത്ഥം നിരൂപിച്ചു ചന്ദ്രഗുപ്തൻ ഒരു-
-ഭൃത്യനോടി’ങ്ങിനെ പാൎത്തു ചൊല്ലീടിനാൻ:— || 238 ||
“ആൎയ്യ-ചാണക്യൻ അധികാരം ഒക്കവെ
വൈര‌-വശാൽ വെച്ചു പോയതെ’ന്നി’ങ്ങിനെ || 239 ||
നാട്ടിൽ പ്രജകളോടൊ’ക്ക പറയേ’ണം;
ഒട്ടുമെ വൈകരുതെ”ന്ന’യച്ചീടിനാൻ. || 240 ||
എല്ലാവരും അറിഞ്ഞാർ, അതും അ-‘ക്കാലം;
എല്ലാടവും ഒരു-ഘോഷവും കൊണ്ടുതെ. || 241 ||
“വെച്ചു-പോൽ, സൎവ്വാധികാരം ചണകജൻ.
സ്വഛ്ശനായ് വാഴുമാറാ’യിതു, മൌൎയ്യനും.” || 242 ||
എന്നി’ങ്ങിനെ പലരും പറഞ്ഞീടിനാർ;
ഒന്നും അറിഞ്ഞീ’ല, തത്വം ഒരുത്തരും || 243 ||
മൌൎയ്യനും പിന്നെ അതു-തന്നെ ചിന്തിച്ചു
ധൈൎയ്യം ഉറപ്പിച്ചി’രുന്നാൻ, അതു-കാലം. || 244 ||

ഏതും അരുതി’നി ചൊല്വാൻ എനിക്കെ’ന്നു
ചാതുൎയ്യമോടു’രചെയ്താൾ, കിളിമകൾ. || 245 ||
പാലും മധുവും തെളിഞ്ഞു നുകൎന്ന’ഥ
പാൽ-മൊഴിയാളും അടങ്ങി മരുവിനാൾ. || 246 ||

ഇതി മുദ്രരാക്ഷസ-ചരിതം അഞ്ചാം പാദം സമാപ്തം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/139&oldid=181988" എന്ന താളിൽനിന്ന് ശേഖരിച്ചത്