താൾ:CiXIV139.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

118 അഞ്ചാം പാദം.

മന്നവരാം-നവ-നന്ദ-വധംകൊണ്ടു
മന്ദം അടങ്ങുന്ന-മന്യു-ദഹനനെ || 223 ||
ഉജ്വലിപ്പിക്കയാൽ ആശു നിനക്കി'ന്നു
നിശ്ചയം നാശം ഭവിക്കും, ജള-പ്രഭൊ! || 224
എങ്കിൽ വലിയവൻ രാക്ഷസൻ എന്നൊ’ന്നു
നിന്നു’ള്ളിൽ ഉണ്ടെങ്കിൽ, ഏതുമെ വൈകാതെ || 225 ||
വാൾ-ഇതു വെക്കാം! കൊടുക്ക, നീ രാക്ഷസ(ന്നാ)
ന്നാ;ൾ അല്ല ഞാൻ ഇത്തരങ്ങൾക്ക’റിഞ്ഞാലും.” || 226 ||
എന്നു പറഞ്ഞ’ഥ വാളും എറിഞ്ഞാ’ശു
തിണ്ണം എഴുനീറ്റു ചാണക്യ-ഭൂസുരൻ || 227 ||
മന്നനോടൊ’ന്നുമെ മിണ്ടാതെ നോക്കാതെ
തന്നി-’ടം പുക്കി’രുന്നി’ങ്ങിനെ-ചിന്തിച്ചാൻ:— || 228 ||
—രാക്ഷസൻ ഇ-പ്രയോഗങ്ങൾ എപ്പേരുമെ
സൂക്ഷ്മതരമായ് അറിഞ്ഞ’വൻ ഒക്കവെ, || 229 ||
ചാണക്യനോടു വിപരീതം ആക്കി, ഞാൻ
നൂനം ഇ-‘ച്ചന്ദ്രഗുപ്താവനീനാഥനെ. || 230 ||
ഇ-‘പ്പോൾ ജയിക്കുന്നതു’ണ്ടെ’ന്നു’റച്ചു’ടൻ
കെല്പോടു ചെയ്യും-പ്രയോഗങ്ങൾ ഒക്കവെ || 231 ||
നിഷ്ഫലമായ് വരും, എന്നതും അല്ലെ’ടൊ!
തൽഫലം നീ-താൻ അനുഭവിക്കും, ദൃഢം— || 232 ||
ഇത്തരം ഓരോന്നു ചിന്തിച്ചു തന്നുടെ
പത്തനത്തിങ്കൽ വാണീടിനാൻ, വിപ്രനും. || 233 ||
കോപിച്ചു പോയോ-’രു-ഭൂദേവനെ കണ്ടു
താപം കലൎന്നു ചിന്തിച്ചിതു, മൌൎയ്യനും:– || 234 ||
—ആൎയ്യൻ ഇന്നെ’ന്നോടു കോപിച്ചതും ഇഹ
കാൎയ്യമായ് തന്നെ വരുന്നതൊ? ദൈവമെ! || 235 ||
കോപിച്ച-ഭാവം നിരൂപിച്ചു കാണും-പോൾ,
ഭാവിച്ചത’ല്ലെ’ന്നു തോന്നുന്നു, മാനസെ. || 236 ||
വല്ലായ്മ മൌൎയ്യൻ പറഞ്ഞതു കേട്ടിട്ടു
വല്ലതും വന്നാൽ, പൊറുക്കെ’ന്നതെ‘യുള്ളു— || 237 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/138&oldid=181987" എന്ന താളിൽനിന്ന് ശേഖരിച്ചത്