താൾ:CiXIV139.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം പാദം. 117

നന്ദ-നൃപന്മാരെ ഒക്ക വധിപ്പിച്ചു
ചന്ദ്രഗുപ്ത-പ്രഭൊ! നിന്നെ ഞാൻ ആദരാൽ || 208 ||
ഭൂമിക്കു നാഥനായ് വാഴിച്ചതു പോലെ,
കാമിച്ചി’രിക്കുന്നു, പൎവ്വത-പുത്രനെ || 209 ||
വാഴിച്ച,’തിനു ഭവാനെ കുലചെയ്തു,
ഭോഷത്വം ഏറുന്ന-രാക്ഷസൻ-കശ്മലൻ. || 210 ||
നന്ദരെ കൊന്നതും നിന്നെ വാഴിച്ചതും
(പട്ടാങ്ങു ചൊല്ലു, നീ,) മറ്റാർ അതാ’യതും? || 211 ||
ദുഷ്ടനാം-രാക്ഷസൻ നോക്കി‘യിരിക്കവെ,
ധൃഷ്ടനായ് ചെയ്തോർ-’ർ-അവസ്ഥകൾ-ഒന്നുമെ || 212 ||
ഞാൻ അല്ലയൊ? ചൊല്ലു, മത്സരം കൈവിട്ടു,
മാനം മുഴുത്തൊ-’രു-മൌൎയ്യ-മഹീപതെ!” || 213 ||
(മൌ:)“ദൈവം അത്രെ നവ-നന്ദ-നൃപന്മാരെ
ഈ-വണ്ണം ആക്കി‘ച്ചമച്ചത’റിഞ്ഞാലും! || 214 ||
ആൎയ്യൻ എന്നു’ള്ളൊ-’ർ-അഹംഭാവം ഉണ്ടെ’ങ്കിൽ,
മൌൎയ്യൻ എന്നു’ള്ളതി’നിക്കു’ണ്ടു തോന്നുന്നു.” || 215 ||
(ചാ:) “ദൈവം പ്രമാണീകരിക്കുന്നവർകളെ
കേവലം മൂഢർ എന്നു’ള്ളത’റിക, നീ.” || 216 ||
(മൌ:)“മൂഢർ അല്ലാത്തവർ വമ്പു പറയുമൊ,
പ്രൌഢിയെ കാട്ടുമൊ, വിപ്ര-കുല-പതെ?” || 217 ||
ഇത്തരം വാക്കുകൾ കേട്ടു ചാണക്യനും,
ചിത്തത്തിൽ ഏറ്റം വളൎന്നിതു, കോപവും || 218 ||
ഗാത്രം വിറച്ചു കണ്ണും ചുവത്തി-‘ക്കൊണ്ടു
ധാത്രീശനോടു പറഞ്ഞു തുടങ്ങിനാൻ:— || 219 ||
(ചാ:) “പോരും എന്നോടു നീ ഇത്തരം ചൊന്നതും!
ഏറ-‘പ്പറഞ്ഞു പോകാതെ ദുരാത്മാവെ! || 220 ||
ഭൃത്യനോടെ’ന്ന-പോലെ നീ പലതരം
ഇത്തരം ചൊന്നതു പോരും, ജള-പ്രഭൊ! || 221 ||
സത്യം വൃഷലൻ അല്ലൊ നീ നിരൂപിക്കിൽ;
ഉത്തമനായു’ള്ള-ഭൂസരൻ ഞാൻ എടൊ! || 222 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/137&oldid=181986" എന്ന താളിൽനിന്ന് ശേഖരിച്ചത്