താൾ:CiXIV139.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

116 അഞ്ചാം പാദം.

(മൌ:) “ആൎയ്യൻ പറഞ്ഞാൽ മടക്കുവാൻ ആൾ ഇല്ല,
കാൎയ്യം പറയുന്നവർകളിൽ വെച്ച’ഹൊ! || 193 ||
രാക്ഷസാമാത്യനോടൊ’ത്തവർ ആരും ഇ (ല്ലി)
ല്ലി’ക്ഷിതി-തന്നിൽ, അതിനി’ല്ല സംശയം.” || 194 ||
(ചാ:)“ഒക്കും, ഒക്കും! എടൊ! രാക്ഷസാമാത്യന (ങ്ങി)
ങ്ങി’ക്കാലം എന്തൊ’ന്ന’തിശയം ആയതു?” || 195 ||
(മൌ:)“ഏതും അറിഞ്ഞതി’ല്ലെ’ങ്കിൽ, ഭവാനു ഞാൻ
(ഭൂതധാത്രീ-ദേവ!) ചൊല്ലി-‘ത്തരാം, ഇ-‘പ്പോൾ:- || 196 ||
നന്ദ-നൃപതികൾ നിത്യമായ് വാഴുന്ന-
-മന്ദിരം ഇങ്ങു ലഭിച്ചൊ-’ർ-അനന്തരം || 197 ||
തന്നിൽ നിനച്ച-കാലം നിജ-വാസിതം
നന്നായി വന്നിതെ’ന്നി’ല്ല, മനസി മെ. || 198 ||
കല്പിതം സാധിപ്പതിന്ന’റിയാതെ നാം
കല്പാന്തവും സുഖിച്ചീടുക യോഗ്യമൊ? || 199 ||
വാണെൻ അതു-മൂലം ഏറെ പ്രജകൾക്കു
കാണാതെ‘യായ് വന്നു, നമ്മിൽ അനുരാഗം.” || 200 ||
ഭൂസുരനാകിയ-ചാണക്യനും അതി-
-ഭാസുരനായവൻ ഇത്തരം ചൊല്ലിനാൻ:— || 201 ||
(ചാ:) “രാഗം പ്രജകളിൽ ഏറ‘ച്ചമകയും,
ഏകത്ര-വാസം വളരെ കഴിക്കയും, || 202 ||
നന്ദ-നൃപതിയെ കൂറു’ള്ളവർകൾക്കു
നിന്ദ കൂടാതെ വരികയും, (ഭൂപതെ!) || 203 ||
അൎത്ഥ-പുരുഷാരം ഉണ്ടാകയും, നിജ-
-ബുദ്ധി-വിലാസം വിളങ്ങി‘ച്ചമകയും, || 204 ||
കൂറു’ള്ള-ബന്ധുക്കൾ ഏറ‘യുണ്ടാകയും,
ഏറുന്ന-ഭക്തി നൃപനിൽ ഉണ്ടാകയും, || 205 ||
ഇത്തരം ഉള്ളതുകൊണ്ട‘മാത്യൻ പണ്ടു
ചിത്തം ഉറപ്പിച്ചി’വിടെ വസിച്ചതും. || 206 ||
രാക്ഷസാമാത്യനു തന്നു-’ള്ളിൽ ഉണ്ടൊ’ന്നു,
സാക്ഷാൽ കിടന്നു മുറുകുന്നു, സന്തതം. || 207 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/136&oldid=181985" എന്ന താളിൽനിന്ന് ശേഖരിച്ചത്