താൾ:CiXIV139.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം പാദം. 115

(ചാ:)“ചൊല്ലാം, അതും നൃപ-ശ്രേഷ്ഠ! നീ കേൾ എടൊ!
വല്ലായ്മ കാട്ടുന്ന-ദുൎമ്മന്ത്രി രാക്ഷസൻ || 178 ||
ഉള്ളിൽ കടന്നാൽ അവൻ ഇഹ നമ്മയും
വല്ല-പ്രകാരവും കൊല്ലും, അറിഞ്ഞാലും. || 179 ||
ദൂരെ അകറ്റി‘ക്കളഞ്ഞാൽ പുറത്തി’രു(ന്നാ)
ന്നാ’രാനെയും ചെന്നു സേവിച്ചു-കൊണ്ട,’വൻ || 180 ||
കാട്ടുന്നതു തടുത്തീടുവാൻ ഏതുമെ
വാട്ടും ഇല്ലെ’ന്ന’ങ്ങ’റിക, മഹീപതെ!” || 181 ||
(മൌ:) “എങ്കിൽ എന്താ’ൎയ്യൻ ഉപായം പ്രയോഗിച്ചു
സങ്കടം കൂടാതെ രാക്ഷസാമാത്യനെ || 182 ||
ദൂരെ അകറ്റി‘ക്കളഞ്ഞതി,’തെ’ന്ത’ന്നു
നേരെ പറകെ”ന്നു ചൊല്ലിനാൻ, മൌൎയ്യനും || 183 ||
(ചാ:) “എന്ത’റിഞ്ഞു, ഭവാൻ? ഏറ്റം ഉപായങ്ങൾ
അന്തരം കൂടാതെ ചെയ്ത'മാത്യേന്ദ്രനെ || 184 ||
ഉള്ളിൽ തറച്ചി’ളകാതെ കിടക്കുന്ന-
-ശല്യം പറിച്ചു കളയുന്നതു പോലെ || 185 ||
തള്ളി‘ക്കളഞ്ഞത’റിഞ്ഞീലയൊ, ഭവാൻ?
അല്ലെ’ന്നു തോന്നുവാൻ എന്തൊ’രു-വിഭ്രമം?” || 186 ||
(മൌ:) “അത്ര വൈദഗ്ധ്യം ഉണ്ടെ’ങ്കിൽ ഭവാൻ എന്തു
വിക്രമം ചെയ്തു പാടാ’ക്കി വെക്കാഞ്ഞതും?” || 187 ||
(ചാ:) “വിക്രമിച്ചാൽ അതിനു’ണ്ടെ’ടൊ! വൈഷമ്യം.
ഉൾക്കരുത്തേ’റുന്ന-മന്ത്രി-കുലോത്തമൻ || 188 ||
പ്രാണൻ കളയും, അത’ല്ലായ്കിൽ നിന്നുടെ
ചേണാ’ൎന്ന-വമ്പട കൊന്നു മുടിച്ചീടും. || 189 ||
രണ്ടു-പ്രകാരവും, എന്നാ’കിലും ആകാ,
കണ്ടു, കളഞ്ഞു, ഞാൻ എന്ന’റിഞ്ഞീടു, നീ. || 190 ||
ഏറ്റു മരിച്ചു‘വെന്നാ’കിൽ അതിനൊ’രു-
-കുറ്റം; ഗുണജ്ഞൻ അല്ലൊ, മന്ത്രി-സത്തമൻ. || 191 ||
കാട്ടിൽ കിടക്കുന്ന-കാട്ടാനയെ‘പ്പോലെ
വീട്ടിൽ വരുത്തുവാൻ യത്നവും ചെയ്ക, നീ.” || 192 ||

15*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/135&oldid=181984" എന്ന താളിൽനിന്ന് ശേഖരിച്ചത്