താൾ:CiXIV139.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

114 അഞ്ചാം പാദം.

അസ്ത്ര-ശസ്ത്രാഭ്യാസവും ചെയ്തു നിത്യവും
ധാത്രീശ! വെണ്മതിൽ കോട്ട കിടങ്ങുകൾ || 163 ||
നന്നായു’റപ്പിച്ചു ശത്രു വരും-വിധൌ,
നിന്നു-കൊൾവാൻ കരുതീടുക, മാനസെ. || 164 ||
എന്നതുകൊണ്ടു ഞാൻ ചന്ദ്രമഹോത്സവം
(ചന്ദ്രഗുപ്താവനിനാഥ!) വിലക്കിനേൻ.” || 165 ||
പാഠവം ഏറുന്ന-കൌടില്യ-ഭൂസുരൻ
കേടു തീൎത്തേ’വം പറഞ്ഞൊ-’ർ-അനന്തരം || 166 ||
മൌൎയ്യനായു’ള്ള-നര-വര-ശ്രേഷ്ഠനും
ആൎയ്യനോടി’ങ്ങിനെ പാൎത്തു ചൊല്ലീടിനാൻ:— || 167 ||
(മൌ:) “ബന്ധു‘വാം-നമ്മുടെ പൎവ്വത-പുത്രനെ
എന്തു മൂലം ഭവാൻ ദൂര‘ക്കളഞ്ഞതും?” || 168 ||
(ചാ:) “എങ്കിലൊ കേൾക്ക നീ, ചന്ദ്രഗുപ്ത-പ്രഭൊ!
ശങ്ക കൂടാതെ പറയാം, അതും, എടൊ! || 169 ||
പൎവ്വത-പുത്രൻ ഇവിടെ ഇരിക്കും-പോൾ,
പൂൎവ്വം പ്രതിശ്രുതമായു’ള്ള-രാജ്യത്തിൽ || 170 ||
പാതി പകുത്തു കൊടുക്കയൊ വേണ്ട്വതും,
(ചേതസി പാൎത്താൽ) വധിക്കയൊ വേണ്ട്വതും? || 171 ||
കൊന്നാൽ അവനുടെ താതനെ കൊന്നതും
നിൎണ്ണയം നാം എന്നു ചൊല്ലും, എല്ലാവരും. || 172 ||
നൂനം അതിനാൽ കൃതഘ്നർ എന്നു’ള്ളോ-’രു-
-നാണയം നീളെ നടക്കും, നമുക്കെ’ടൊ! || 173 ||
നാടി’ഹ പാതി പകുത്തു കൊടുക്കിലും
കേട’തിനു’ണ്ടെ’ന്ന’റിക, ധരാ-പതെ! || 174 ||
ഇ-‘ച്ചൊന്നതൊ’ക്കെ നിരൂപിച്ചു കണ്ടു, ഞാൻ
മ്ലേഛ്ശ-സുതനെ കളവാൻ അവകാശം.” || 175 ||
(മൌ:) “മന്ത്രി-പ്രവരനാം-രാക്ഷസൻ തന്നുടെ
അന്തൎന്നഗരത്തിൽ വാഴും-ദശാന്തരെ || 176 ||
എന്തോ’ന്നു കണ്ടിട്ടു’പേക്ഷിച്ചതും എന്നു
ചിന്തിച്ചു തോന്നീലെ’നിക്കെ”ന്നു, മൌൎയ്യനും. || 177 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/134&oldid=181983" എന്ന താളിൽനിന്ന് ശേഖരിച്ചത്