താൾ:CiXIV139.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം പാദം. 113

രാജസേനൻ ഭാഗുരായണനും പിന്നെ,
രാജ-ധന-പ്രാണ-നാശ-ഭയത്തിനാൽ || 148 ||
ഏറ്റം പരവശപ്പെട്ടവൎക്കെ’ങ്ങിനെ
മുറ്റും അനുഗ്രഹം നൽകുന്നു, സാം‌പ്രതം? || 149 ||
ലോഹിതാക്ഷാഖ്യൻ വിജയവൎമ്മാഖ്യനും,
സാഹസകാരികൾ ആകകൊണ്ട’ല്ലയൊ; || 150 ||
പുത്രരൊടേ’റ്റം മറുത്തവൎക്കെ’ങ്ങിനെ
ധാത്രീശ! നൽകുന്നിതി,’പ്പോൾ അനുഗ്രഹം? || 151 ||
രണ്ടു-പക്ഷം ഞാൻ പറഞ്ഞതിൽ-മുന്നേതി(നു)
നു’ണ്ടൊ, നിരൂപിച്ചു കണ്ടാൽ, അവകാശം? || 152 ||
പിന്നെ‘പ്പറഞ്ഞ-പക്ഷത്തിന്നു വൈഷമ്യം
എണ്ണ’രുതാതോ-’ളം ഉണ്ടെ’ന്ന’റിഞ്ഞാലും! || 153 ||
നന്ദ-രാജ്യം നിണക്കി’ന്നു ലഭിക്കയാൽ
നന്നായി’ണങ്ങീല, നാട്ടിൽ ഉള്ളോൎക്കെ’ല്ലാം. || 154 ||
എന്നു വരും-പോൾ പ്രധാന-ജനങ്ങൾക്കു
ദണ്ഡം അകപ്പെട്ടു പോൽ എന്നു കേൾക്കും-പോൾ || 155 ||
വിശ്വാസം ഇല്ലാതെ‘യാം,പ്രജകൾക്കി’ഹ
വിശ്വൈക-വീര! മഹീപതെ! നിൎണ്ണയം. || 156 ||
എന്നതുകൊണ്ടി’ഹ നിഗ്രഹാനുഗ്രഹം
മന്നവ! രണ്ടിനും ദോഷം ഉണ്ടോ,‘ൎക്ക, നീ. || 157 ||
പൎവ്വത-പുത്രൻ മലയകേതു-പ്രഭു
ഗൎവ്വിതനായ് നമുക്കു’ള്ള-ജനങ്ങളെ || 158 ||
രാക്ഷസാമാത്യനേയും അവൻ-തന്നുടെ
പക്ഷത്തിൽ ആക്കി വെച്ചാ’ദര-പൂൎവ്വകം || 159 ||
മ്ലേഛ്ശൻ പെരുമ്പടയോടും ഒരുമിച്ചു
വാഞ്ഛ-വിദ്വേഷം അകത്തു വൎദ്ധിക്കയാൽ || 160 ||
യുദ്ധത്തിനാ‘യൊ’രുമ്പട്ട’വൻ നമ്മോടു
ബദ്ധ-രോഷത്തോടി’രിക്കും-ദശാന്തരെ, || 161 ||
ഉത്സവത്തിന്നൊ’രുമ്പട്ടതെ’ന്തിന്നു, നീ
ഉത്സാഹം ഉണ്ടെ’ങ്കിൽ ഒന്നി’ഹ വേണ്ട്വതും. || 162 ||

15

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/133&oldid=181982" എന്ന താളിൽനിന്ന് ശേഖരിച്ചത്