താൾ:CiXIV139.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

112 അഞ്ചാം പാദം.

വെച്ചു-കൊള്ളാതെ കളഞ്ഞതെ’ന്തി’ങ്ങിനെ?
പിച്ച‘യല്ലി’ച്ചൊന്നതെ’ന്നു ധരിച്ചാലും.” || 133 ||
എന്നതു കേട്ടു കൌടില്യനും ചൊല്ലിനാൻ:—
(ചാ:) “എന്നതു തോന്നീലെ,‘നിക്കെ’ടൊ! മന്നവ!” || 134 ||
മന്ദ-ഹാസം പൂണ്ട’തു-നേരം ഇങ്ങിനെ
ചന്ദ്രഗുപ്തൻ ക്ഷിതിനായകൻ ചൊല്ലിനാൻ:— || 135 ||
(മൌ:) “കൌശലം ഇല്ലായ്കയൊ നയങ്ങൾക്കി’ഹ,
വാശി പിടിച്ചതൊ’ഴിച്ചു കൂടായ്കയൊ?” || 136 ||
(ചാ:) “നീതിക്കു കൌശലം പോരായ്കകൊണ്ട’ല്ല;
ചാതുൎയ്യമോട’തു ചൊല്ലി-‘ത്തരുവൻ, ഞാൻ. || 137 ||
നാട്ടിൽ പ്രജകൾക്കു രാജാവിനെ‘ക്കുറി(ച്ചൊ)
ച്ചൊ’ട്ടുമെ രാഗം ഇല്ലാതെ വരും-വിധൌ, || 138 ||
രണ്ടു-പ്രകാരം പ്രതി-വിധാനം ഉണ്ടു—
(രണ്ടും പറയാം)-അനുഗ്രഹ-നിഗ്രഹാൽ! || 139 ||
ഭദ്രഭടനും പുരുഷദത്താഖ്യനും
ക്ഷുദ്ര-മതികളായീടുകകൊണ്ടെ’ടൊ! || 140 ||
സപ്ത-വ്യസനങ്ങൾകൊണ്ടും പ്രമത്തരായ്
ക്ഷിപ്താധികാരികളായു’ള്ളവർകളെ || 141 ||
രണ്ടാമതു വരുന്നാ’ക്കീടുകിൽ, പുനർ
ഉണ്ടാം, അതിനാൽ അനേകം അനൎത്ഥങ്ങൾ. || 142 ||
ഹസ്തി-കുലത്തയും അശ്വ-ഗണത്തെയും
പൃത്ഥ്വീ-പതെ! മുടിച്ചീടും, അറിക, നീ! || 143 ||
ഏവം അനുഗ്രഹം ആകുന്നിതും എടൊ,
കേവലം ദോഷം ഇല്ലാതെ‘യില്ലേ,’തുമെ! || 144 ||
എങ്കിലൊ കേൾക്ക! മഹീപതെ! പിന്നെയും
ഡിങ്കാരതാഖ്യൻ-ബലഗുപ്തൻ-എന്നവർ || 145 ||
എത്രയും ലുബ്ധ-പ്രകൃതികളാകയാൽ,
ധാത്രിയെ-തന്നെ കൊടുത്തു‘വെന്നാ’കിലും, || 146 ||
പ്രീതി വരാത’,വൎക്കെ’ങ്ങിനെ, ഭൂപതെ,
(ചേതസി പാൎത്താൽ) അനുഗ്രഹം നൽകുന്നു? || 147 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/132&oldid=181981" എന്ന താളിൽനിന്ന് ശേഖരിച്ചത്