താൾ:CiXIV139.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം പാദം. 111

ദണ്ഡം അകപ്പെടും എന്നു ഭയപ്പെട്ടു
ചെന്ന’വനും പിന്നെ മ്ലേഛ്ശനെ സേവിച്ചാൻ. || 118 ||
—എന്നുടെ ജീവനെ രക്ഷിച്ചതും ഇവൻ—
എന്നു നിരൂപിച്ചു പൎവ്വത-പുത്രനും || 119 ||
അഛ്ശനെ സ്നേഹം ഉള്ളോൻ എന്നു കാണ്കയാൽ
മ്ലേഛ്ശാധിപൻ ഭാഗുരായണനെ തദാ || 120 ||
മന്ത്രി-പ്രവരൻ ആക്കി‘ക്കൊണ്ട’നന്തരം
സന്തോഷം ഉൾക്കൊണ്ടി’രിക്കുന്നിതി,’ക്കാലം. || 121 ||
മാനം ഏറീടുന്ന-ലോഹിതാക്ഷൻ-താനും
ജ്ഞാനം ഇല്ലാത്ത-വിജയവൎമ്മാവുമായ് || 122 ||
പുത്ര-ദ്വയത്തെ വെറുപ്പിച്ചതു മൂലം,
ഉത്തമന്മാരായ-ബാലകന്മാർ-അവർ || 123 ||
വീട്ടിൽ പൊറുതി‘യില്ലാതെ പുറപ്പെട്ടു
കഷ്ടം പരവശപ്പെട്ടു കരഞ്ഞ’വർ || 124 ||
സങ്കടം എന്നോട’റിയിച്ചിതു മൂലം,
നിങ്കഴൽ കൂപ്പിച്ചു ബാലകന്മാരെ ഞാൻ || 125 ||
അൎത്ഥം ഏതാനും അവൎക്കു കൊടുത്ത’ഥ
ചിത്തം തെളിയിച്ചു വെച്ചോ-’ർ-അനന്തരം, || 126 ||
ഒട്ടും ഇതിനെ സഹിയാഞ്ഞ’വരുടെ
ധൃഷ്ടരായു’ള്ള-പിതാക്കൾ ഇരുവരും || 127 ||
കണ്ടുപോൽ, ചെന്നു’ടൻ പൎവ്വത-രാജനെ.
പണ്ടി’തു ചെയ്യുമാറി’ല്ലെ’ന്ന’റിഞ്ഞാലും! || 128 ||
ഇത്ഥം അവൎക്ക’പരാധങ്ങളാകുന്നു
ധാത്രീപതെ! ധരിച്ചീടുക, മാനസെ!” || 129 ||
ഇത്തരം ഉള്ള-ചണകാത്മജോക്തി കേ(ട്ടു)
ട്ടു’ത്തരം ചൊന്നാൻ അവനോടു, മൌൎയ്യനും:— || 130 ||
(മൌ:) “ഓരോ-ജനങ്ങൾക്ക’പരാധം ഇങ്ങിനെ
ഓരോ-തരത്തിൽ ഉണ്ടായ് വരും നിൎണ്ണയം! || 131 ||
വീൎയ്യ-പുരുഷൎക്ക’തു’ണ്ടെ’ന്നിരിക്കിലും,
കാൎയ്യം ഓൎത്താൽ, കളയാമൊ, മഹീസുര? || 132 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/131&oldid=181980" എന്ന താളിൽനിന്ന് ശേഖരിച്ചത്