താൾ:CiXIV139.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

110 അഞ്ചാം പാദം.

മദ്യ-പാനം ചെയ്തു മത്തരായേ’റ്റവും
ഹൃദ്യമാരായു’ള്ള-നാരീ-ജനങ്ങളെ || 103 ||
കാണ്ടേ’ടം എത്തി പിടിപെട്ടു പുൽകിയും
കണ്ട-ജനങ്ങളെ‘ക്കൊന്നു മുടിക്കയും || 104 ||
തങ്ങൾക്കു വേണ്ടും-പ്രവൃത്തിയും കൈവിട്ടു
തിങ്ങി നിറഞ്ഞൊ-’രു-മാന-മദങ്ങളും || 105 ||
ഈ-വണ്ണം ഉള്ള-ധിക്കാരങ്ങൾ കണ്ടു, ഞാൻ
ജീവിതം നീക്കി പ്രവൃത്തി വിരോധിച്ചു: || 106 ||
കോപിച്ചു പോയാർ, അവരും അതുകൊണ്ടു
സേവിച്ചിതു ചെന്നു, പൎവ്വത-രാജനെ. || 107 ||
രാജ-ഭണ്ഡാരങ്ങൾ വെച്ചു രക്ഷിക്കുന്നു,
രാജസേനൻ (തവ സേവകനാം-അവൻ.) || 108 ||
ഭണ്ഡാര-മോഷണം ചെയ്തു തന്നെ‘യവ(നു)
നു’ണ്ടായിതും ധനം, എന്ന’റിഞ്ഞീടു, നീ || 109 ||
എല്ലാവരും അറിഞ്ഞീടുന്ന-നേരത്തു,
കള്ളനാം-താൻ എന്നു ശങ്ക മുഴുത്ത’വൻ || 110 ||
ഉൾക്കനം വിട്ടു പുറപ്പെട്ടു പോയു’ടൻ
ഊക്കനാം-മ്ലേഛ്ശനെ ചെന്നു സേവിച്ചതും. || 111 ||
പിന്നെ ബലഗുപ്ത-ഡിങ്കാരതന്മാൎക്കു
മന്നവ! നീ കൊടുത്തീടുന്ന-ജീവിതം, || 112 ||
ലോഭം മുഴുക്കയാൽ, പോരായ്ക‘യെന്നിട്ടു,
ലാഭം ഇതിൽ ഏറ്റം ഉണ്ടെ’ന്നു കണ്ട’വർ || 113 ||
തിണ്ണം മലയകേതു-ക്ഷിതി-നാഥനെ
‘ച്ചെന്നു സേവിച്ചാർ അവർകളും, ഭൂപതെ! || 114 ||
പിന്നയും കേൾ! ഭാഗുരായണ-മാനവൻ
മുന്നമെ പൎവ്വത-സേവകനാകയാൽ || 115 ||
തല്പുത്രനോടൊ’ന്നു ചെന്നു പറഞ്ഞു-പോൽ—
ത്വൽ-പിതാവെ കുലചെയ്തു ചാണക്യൻ-എ(ന്നി) || 116 ||
ന്നി’ത്ഥം പറഞ്ഞു മലയകേതു-തന്നെ
സത്വര തന്നി'ടത്തിന്ന’യച്ചീടിനാൻ. || 117 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/130&oldid=181979" എന്ന താളിൽനിന്ന് ശേഖരിച്ചത്