താൾ:CiXIV139.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം പാദം. 109

ഇ-‘ച്ചൊന്നതേ’തും സഹിക്കുന്നത’ല്ലെ’ങ്കിൽ,
വെച്ചു ഞാൻ ഇന്ന’ധികാരം അറിഞ്ഞാലും! || 88 ||
നീ നിണക്കൊ’ത്ത-വണ്ണം നടന്നീടുകിൽ
നൂനം അരികൾക്കു ഭൃത്യനായ് വന്നീടും.” || 89 ||
(മൌ:) “എങ്കിൽ എനിക്കെ’ന്തു ചേതം അതുകൊണ്ടു?
സങ്കടം എള്ളോളം ഇല്ലെ’ന്ന’റിഞ്ഞാലും. || 90 ||
കൌമുദി-നാമമായു’ള്ള-മഹോത്സവം
ഭൂമി-ദേവ-ശ്രേഷ്ഠനായ-ഭവാൻ ഇ-‘പ്പോൾ || 91 ||
എന്തു മൂലം മുടക്കീടുവാൻ എന്നുള്ള (ത)
ത’ന്തരം ഇല്ല, പറഞ്ഞ മതി‘യാവു.” || 92 ||
വിഷ്ണുഗുപ്തൻ ചന്ദ്രഗുപ്തനോട’ന്നേരം
ഉഷ്ണിച്ചു ചൊന്നാൻ, വിനയവും കൂടാതെ:— || 93 ||
(ചാ:) കൌമുദി-നാമോത്സവം തുടങ്ങീടുവാൻ
കാമിച്ചതെ’ന്ത’ന്നി’നിക്കും അറിയെ’ണം.” || 94 ||
(മൌ:) “ആജ്ഞെക്കു ഭംഗം വരുത്തും എന്നോ’ൎത്തു, ഞാൻ
ആജ്ഞനി‘യായി’തു കല്പിച്ചതും എടൊ!” || 95 ||
(ചാ:) “മാനം ഏറീടുന്ന-ചന്ദ്രഗുപ്ത-പ്രഭൊ!
ജ്ഞാനം ഇല്ലാത’ഹംഭാവിക്ക വേണ്ട, നീ. || 96 ||
ഊഴിയിൽ-ഉള്ള-നൃപന്മാരെ നിന്നുടെ
കീഴാ’ക്കിവെച്ചതും ആർ എന്നു തോന്നുന്നു? || 97 ||
ആരും അറിയാത്തത’ല്ലെ,‘ടൊ! നിന്നുടെ
ധീരത‘യേറും-പ്രഭുത്വവും പ്രൌഢിയും” || 98 ||
(മൌ:) “അത്ര-വൈദഗ്ദ്ധ്യം ഭവാനും ഉണ്ടെ’ങ്കിലൊ
ഭദ്രഭടാദി-പ്രധാന-ജനത്തെയും || 99 ||
രാക്ഷസാമാത്യനെയും കളഞ്ഞീടുവാൻ
രൂക്ഷമായ് എന്ത’പരാധം അവൎക്ക’ഹൊ!” || 100 ||
“എങ്കിലൊ, കേട്ടു കൊൾകെ”ന്നു ചാണക്യനും
(ചാ:) “ശങ്ക കൂടാതെ പറഞ്ഞു-തരുവാൻ, ഞാൻ:— || 101 ||
വാരണാധ്യക്ഷനാം-ഭദ്രഭടൻ അശ്വ-
-കാരകനായ-പുരുഷദത്താഖ്യനും || 102 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/129&oldid=181978" എന്ന താളിൽനിന്ന് ശേഖരിച്ചത്