താൾ:CiXIV139.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

108 അഞ്ചാം പാദം.

കോപം പ്രവൎദ്ധനം ചെയ്വതിനായി’വൻ
ഭൂപതി-തന്നെ സ്തുതിപ്പാൻ അവകാശം. || 73 ||
രാക്ഷസന്റെ പ്രയോഗങ്ങൾ അറിഞ്ഞു, ഞാൻ;
സൂക്ഷ്മം എന്നാ’കിലും പറ്റുക‘യില്ല’ഹൊ!— || 74 ||
ചിത്തത്തിൽ ഇത്ഥം നിരൂപിച്ചു, ചാണക്യൻ
ഇത്തിരി-നേരം ഇരിക്കും-ദശാന്തരെ, || 75 ||
ഉത്തമ-ചിത്തനാം-ചന്ദ്രഗുപ്തൻ നിജ-
-ഭൃത്യനെ തത്ര വിളിച്ചു ചൊല്ലീടിനാൻ:— || 76 ||
(മൌ:) “പട്ടും പുടവയും ആഭരണങ്ങളും
ഒട്ടുമെ വൈകാതെ വൈതാളികന്നു നീ || 77 ||
കൊണ്ടുവന്നാ’ശു കൊടുത്ത’യച്ചീടുക;
കണ്ടിട്ടും ഇല്ലി,’വനെ‘പ്പോലെ ആരയും.” || 78 ||
അ-‘പ്പോൾ നൃപനോടു ചാണക്യ-വിപ്രനും
കെല്പോടു കോപം നടിച്ചു ചൊല്ലീടിനാൻ:— || 79 ||
(ചാ:) “ഭണ്ഡാരമായു’ള്ളതെ’പ്പേരും ഇന്നു നീ
കണ്ടവൎക്കൊ'ക്കെ കൊടുക്കെ’ന്നു കല്പിച്ചാൽ, || 80 ||
വല്ലാതെ വന്നു-പോം, എന്ന’റിഞ്ഞീടുക,
എല്ലാം നിനക്കൊ’ത്ത-വണ്ണം വരാ, ദൃഢം. || 81 ||
സ്ഥാനത്തു വേണം വ്യയങ്ങൾ ചെയ്തീടുവാൻ
സ്ഥാനവ്യതിക്രമം സാദ്ധ്യവും അല്ലെ’ടൊ!” || 82 ||
മൌൎയ്യൻ അതു കെട്ടു, കോപം കലൎന്നു’ള്ളിൽ,
ആൎയ്യനോടി’ങ്ങിനെ പാൎത്തു ചൊല്ലീടിനാൻ:— || 83 ||
(മൌ:) “ആജ്ഞെക്കു ഭംഗം വരുത്തുവാൻ എത്രയും
പ്രാജ്ഞൻ അത്രെ ഭവാൻ, ഇല്ലൊ’രു-സംശയം! || 84 ||
ഒന്നും ഇനിക്കൊ’ത്ത-വണ്ണം അല്ലായ്കയാൽ,
ദണ്ഡം പ്രജകൾക്കും ഉണ്ടെ’ന്ന’റിഞ്ഞാലും.” || 85 ||
ഇത്തരം കേട്ടു ചണക-തനൂജനും
ഉത്തരം ചൊന്നാൻ, പലരും ഇരിക്കവെ:— || 86 ||
(ചാ:) “കേവലം ഒത്ത-വണ്ണം നടന്നീടുകിൽ,
ഈ-വണ്ണം ഉള്ള-ദോഷങ്ങൾ അകപ്പെടും. || 87 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/128&oldid=181977" എന്ന താളിൽനിന്ന് ശേഖരിച്ചത്