താൾ:CiXIV139.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം പാദം. 107

വീൎയ്യങ്ങൾ വാഴ്ത്തി സ്തുതിച്ചു തുടങ്ങിനാൻ:—
“മൌൎയ്യ-മഹീപതി-വീര! ജയ ജയ! || 58 ||
ദാതാവു-തന്നുടെ വൈഭവം ഓൎക്കും-പോൾ
ചേതോ-ഹരം എന്നതെ പറഞ്ഞീടാവു || 59 ||
ഓരോ-ജനങ്ങൾ നൃപന്മാരെ വന്നു ക(ണ്ടോ)
ണ്ടോ’രോ-തരം സേവചെയ്തു കരയേറി, || 60 ||
—ക്ഷോണീശനായി, ഞാൻ!—എന്ന’ഹംഭാവിച്ചു
വീണു-പോകുന്നത’റികയും ഇല്ല’ഹൊ? || 61 ||
മത്ത-ഗജത്തിൻ-കഴുത്തിൽ കരയേറി
ചിത്തം ഉറപ്പിച്ചി’രിക്കുന്ന-ചേവകൻ || 62 ||
കുത്തു കൊള്ള-‘ക്കണ്ടൊ’ഴിച്ചു ഗജോപരി
ചിത്തം ഇളകാതെ തന്നെ വസിക്കയും || 63 ||
ചിത്തത്തിൽ ഇത്ഥം വരും എന്നൊ’രു-മതം
ഇത്തിരി പോലും വിചാരവും ഇല്ല’ല്ലൊ? || 64 ||
വാരിധിക്കു’ള്ളിൽ അടങ്ങിയ-ഭൂമിക്കു
മൌൎയ്യൻ ഒരുത്തൻ അധിപതി‘യെന്ന’ഹൊ! || 65 ||
സത്യ-ലോകത്തോളം ഉണ്ടൊ,’രു-കേളിയും!
ചിത്രം അത്രെ പുനർ ഇ-‘ത്തൊഴിൽ എത്രയും! || 66 ||
രാജാവു കല്പിച്ചൊ-’ർ-ആജ്ഞാ നടത്തുന്ന (താ)
താ’ചരിയാതവർ ഇല്ല, മഹീതലെ! || 67 ||
സൎവ്വാഭരണം അലങ്കരിച്ചാൽ നൃപൻ
ഉൎവ്വീ-പതി‘യാക‘യില്ലെ’ന്നു, നിൎണ്ണയം! || 68 ||
ആജ്ഞക്കൊ’ർ-അന്തരം കൂടാതെ നിത്യവും
പ്രാജ്ഞനായു’ള്ള-രാജാവു രാജാവെ’ല്ലൊ? || 69 ||
ഇത്തരം ദോഷങ്ങൾ കൂടാത-ഭൂപനായ്
ഉത്തമ-ഭൂപതെ! നിത്യം ജയ ജയ!” || 70 ||
ഇത്തരം ആശീൎവ്വചനങ്ങൾ കെട്ടപോ(തു)
തു’ത്തമൻ-കൌടില്യൻ ഇങ്ങിനെ-ചിന്തിച്ചാൻ:— || 71 ||
–മന്ത്രി-പ്രവരൻ അയച്ചു വന്നോൻ, ഇവൻ;
അന്തരം കൊള്ളാം ഇതെ’ന്നു കണ്ടി’ക്കാലം || 72 ||

14*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/127&oldid=181976" എന്ന താളിൽനിന്ന് ശേഖരിച്ചത്