താൾ:CiXIV139.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

106 അഞ്ചാം പാദം.

(ചാ:) “ കാൎയ്യം അറിയാതെ കല്പിക്ക‘യില്ല, ഞാൻ;
കാൎയ്യം ഭവാന’റിവേ’റ‘യില്ലേ’തുമെ! || 43 ||
പാൎത്താൽ, ഭവാൻ മമ ശിഷ്യൻ അത്രെ, ദൃഢം;
ഓൎത്തു പറയേ’ണം, എന്നോടി’വയെല്ലാം.” || 44 ||
(മൌ:) “സത്യം അത്രെ, ശിഷ്യൻ; അല്ലെ’ന്നി'നിക്കി’ല്ല;
ഭൃത്യൻ അല്ലി?‘യെന്നും സംശയം ഉണ്ടു,’ള്ളിൽ. || 45 ||
കാൎയ്യം അറിയാത്തവർ ഒന്നു ചോദിച്ചാൽ,
കാൎയ്യം അറിഞ്ഞവർ ചൊല്ലി-‘ക്കൊടുക്കേ’ണം.” || 46 ||
ചാണക്യനും അതു കേട്ടു ചൊല്ലീടിനാൻ,
ക്ഷോണിക്കു നാഥനാം-മൌൎയ്യനോടി’ങ്ങിനെ:— || 47 ||
(ചാ:) “മൂന്നു-പ്രകാരമായു’ള്ളു, നൃപതികൾ;
മൂന്നും പറയാം; തെളിഞ്ഞു കേട്ടീടു, നീ. || 48 ||
സ്വയസിദ്ധികളായും ചില, സചിവ
-യാവത്തസിദ്ധികളായും ചിലർ, എടൊ! || 49 ||
രണ്ടും സമയങ്ങളായും ചിലർ; ഇങ്ങിനെ-
-കണ്ടു-പോരുന്നു, നൃപന്മാരെ ഊഴിയിൽ. || 50 ||
മൂന്നു-പ്രകാരം പറഞ്ഞതിൽ ഇന്നു നീ
(നിൎണ്ണയിക്കിൽ) ചില-‘യാവൎത്തസിദ്ധി‘യാം. || 51 ||
എന്തിനു പിന്നെ നീ‘യോരോന്നു കൂട വ(ന്ന)
ന്ന’ന്തരാ പുക്കു കയൎക്കുന്നിതും, എടൊ? || 52 ||
മുറ്റും നൃപതി‘യായ്‌വായ്ക്ക, നീ, ഊഴിയിൽ
മറ്റൊ’ന്നും അന്വേഷണം ചെയ്ക വേണ്ടെ’ടൊ!” || 53 ||
ഇത്തരം കൌടില്യ-വാക്കുകൾ കേട്ട’തി(നു)
നു’ത്തരം ഒന്നു’രിയാടാതെ മൌൎയ്യനും || 54 ||
രോഷം മുഴുത്തു മുഖവും തിരിഞ്ഞ’ഥ
വേഷവും ഒന്നു പകൎന്നോ-’ർ-അനന്തരം || 55 ||
മന്ത്രി-പ്രവരൻ അയച്ച-വൈതാളികൻ
“അന്തരം കൊള്ളാം ഇതെ”ന്നു കണ്ട’ന്നേരം, || 56 ||
വന്ദി-പ്രവരൻ-സ്തനകലശൻ, ചെന്നു
ചന്ദ്രഗുപ്തൻ-തന്റെ മുമ്പിൽ നിന്നാ’ദരാൽ || 57 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/126&oldid=181975" എന്ന താളിൽനിന്ന് ശേഖരിച്ചത്