താൾ:CiXIV139.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം പാദം. 105

ശത്രു-പ്രയോഗങ്ങൾ നീങ്ങും-പ്രയോഗവും
ചിത്രം-അതിൽ-പരം എന്തോ’ന്നു വേണ്ട്വതും”. || 28 ||
ഇത്ഥം ഉരചെയ്ത-മന്നവൻ-തന്നോടു
ചിത്തം തെളിഞ്ഞു കൌടില്യനും ചൊല്ലിനാൻ:— || 29 ||
(ചാ:) “എന്തു മൂലം, ഭവാൻ എന്നെ വരുത്തുവാൻ
ചിന്തിതം എന്തെ’ന്നു’രചെയ്ക വൈകാതെ”. || 30 ||
പാരിടത്തിന്ന’ധിനാഥനാം-മന്നനും
പാരാതെ കൌടില്യകനോടു ചൊല്ലിനാൻ:— || 31 ||
(മൌ:) “ധൎമ്മ-സ്വരൂപനാം-മൌൎയ്യനു കേവലം
കാണ്മാൻ അപേക്ഷ‘യുണ്ടാക-തന്നെ, വിഭൊ!” || 32 ||
ഇത്തരം ചൊന്നൊ-’രു-മന്നവൻ-തന്നോടു
പൃത്ഥ്വീ-സുരനും ചിരിച്ചു ചൊല്ലീടിനാൻ:— || 33 ||
(ചാ:) “പോരും, ഇ-പ്രശ്രയംകൊണ്ടു’ള്ളതൊ’ക്കവെ
കാൎയ്യം എന്തോ’ന്നി’ഹ ചൊല്ലുക, വൈകാതെ. || 34 ||
കാൎയ്യങ്ങൾ ഏതും ഇല്ലാതെ മഹീപതി
കാൎയ്യ-പുരുഷനെ‘യുണ്ടൊ, വരുത്തുന്നു? || 35 ||
എന്നതു കൊണ്ടെ’ന്ത’ഭിപ്രായം എന്നു നീ
(മന്നവന്മാർ-മുടി-രത്നമെ!) ചൊല്ലെ’ടൊ!” || 36 ||
കൌടില്യൻ ഇങ്ങിനെ-ചൊന്നൊ-’ർ-അനന്തരം
പാടവം ഏറുന്ന-ചന്ദ്രഗുപ്തൻ-നൃപൻ || 37 ||
കിഞ്ചന വൈരം നടിച്ചു സഭയിന്നു
ചഞ്ചലം കൈവിട്ടു ചൊല്ലിനാൻ, ഇങ്ങിനെ:— || 38 ||
(മൌ:) “ചന്ദ്രോത്സവം മുടക്കീടുവാൻ എന്ത’ഹൊ?
നിന്ദയൊ, മറ്റൊ’രു-കാൎയ്യം-നിമിത്തമൊ?” || 39 ||
മന്ദ-ഹാസം പുണ്ടു വിഷ്ണുഗുപ്തൻ നൃപ-
-ചന്ദ്രനോടി’ങ്ങിനെ-ചൊന്നാൻ, അതു-നേരം:— || 40 ||
(ചാ:) “ഇത്ഥം പരുഷം പറവതിനൊ, ഭവാൻ
സത്വരം എന്നെ വരുത്തുവാൻ കാരണം?” || 41 ||
(മൌ:) “ആൎയ്യനോടുണ്ടൊ, പരുഷം പറഞ്ഞു, ഞാൻ?
കാൎയ്യം പറഞ്ഞതെ‘യുള്ളു, മഹാമതെ!” || 42 ||

14

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/125&oldid=181974" എന്ന താളിൽനിന്ന് ശേഖരിച്ചത്