താൾ:CiXIV139.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

104 അഞ്ചാം പാദം.

പുഷ്പപുരിക്ക’ടുത്തീടുന്ന-നേരത്തു,
കെല്പു’ള്ള-’മാത്യനെ മ്ലേഛ്ശനെകൊണ്ടു, ഞാൻ || 13 ||
നല്ല-നയ-പ്രയോഗങ്ങൾകൊണ്ടേ’റ്റവും
കള്ളനാക്കീടും, അതി’ല്ലൊ’രു-സംശയം.— || 14 ||
ഇത്ഥം നിരൂപിച്ചു’റച്ചു ചാണക്യനും
പൃത്ഥ്വീ-പതിയുമായ് ഉള്ളൊ’ത്തു തങ്ങളിൽ || 15 ||
ഓരോരൊ-കാൎയ്യങ്ങൾ കൊണ്ടി’ടഞ്ഞേ,’റ്റവും
വൈരവും ഘോരമായ് വന്നോ-’ർ-അനന്തരം || 16 ||
ചന്ദ്രഗുപ്തൻ മഹീ-പാലകൻ അന്നൊ’രു-
-ചന്ദ്രമഹോത്സവം ഘോഷിച്ചു കല്പിച്ചാൻ. || 17 ||
ചാണക്യൻ അ-‘പ്പോൾ അതു കേട്ടു കോപിച്ചു
മാനിച്ച’തിനെ മുടക്കവും ചെയ്തുതെ. || 18 ||
ആജ്ഞക്കു ഭംഗം വരുത്തിയ-നേരത്തു,
വിജ്ഞാനം ഏറിയ-ചന്ദ്രഗുപ്തൻ നൃപൻ || 19 ||
രോഷം-നടിച്ചൊ’രു-ദൂതനെ വിട്ടു’ടൻ,
ദോഷ-രഹിതനായു’ള്ള-ചാണക്യനെ || 20 ||
രാജ-സഭയിൽ വരുത്തി വിരവോടു
പൂജയും ആദരവോടു ചെയ്തേ’റ്റവും || 21 ||
ചാണക്യ-ഭൂസുര-ശ്രേഷ്ഠനെ കാലി’ണ
താണു തൊഴുതു നമസ്കരിച്ചീടിനാൻ || 22 ||
തൻ-പദം കുമ്പിട്ട-മൌൎയ്യനാം-മന്നനെ
സംഭ്രമത്തോടെ’ഴുന്നീല്പിച്ചു, സാദരം || 23 ||
(ചാ:) “ശൂര! സുകുമാര! മൌൎയ്യ! മഹീപതെ!
വീരനായു’ള്ള-ഭവാനു വിജയങ്ങൾ || 24 ||
പിന്നെയും പിന്നെയും വന്നു വന്നേ’റ്റവും
ധന്യനായീടുകേ’ന്നാ’ശിയും ചൊല്ലിനാൻ” || 25 ||
ആശീൎവ്വചനങ്ങൾ ഇങ്ങിനെ-കേട്ട’ഥ
ദേശികൻ-തന്നോടു മൌൎയ്യനും ചൊല്ലിനാൻ:— || 26 ||
(മൌ:) “നിന്തിരുവുള്ളം (എല്ലൊ നിരൂപിക്കിൽ?) ഞാൻ
അന്തരം ഇല്ലൊ’രു-ഭൂപനായ് വാണതും || 27 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/124&oldid=181973" എന്ന താളിൽനിന്ന് ശേഖരിച്ചത്