താൾ:CiXIV139.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം പാദം.

ശാരികമാർ-മൌലി-മാലെ! മനോ-രമെ!
ചാരു-ശീലെ! കഥാ-ശേഷവും ചൊല്ലു, നീ! || 1 ||
ആൎയ്യ-ചാണക്യൻ അതു-കാലം എന്തോ’ന്നു
ധീരത കൈക്കൊണ്ടു ചെയ്തതും ഓമലെ! || 2 ||
വീരനായു’ള്ള-മഹീപതി-വീരനും
കാൎയ്യങ്ങൾ എന്തോ’ന്നു ചെയ്തതെ’ന്നു’ള്ളതും || 3 ||
പാൽ ഇളന്നീരും മധുവും നുകൎന്നു, നീ
മാൽ അകലും-പരിചാ’ശു ചൊല്ലീടെ’ടൊ! || 4 ||
ശാരിക-‘പ്പൈതൽ അതു കേട്ട-നേരത്തു
ചാരു-തരമായ് പറഞ്ഞു തുടങ്ങിനാൾ:— || 5 ||
ആൎയ്യ-ചാണക്യന്റെ നീതി-പ്രയോഗവും
മൌൎയ്യ-മഹീപതി-തന്നുടെ വൃത്തവും || 6 ||
ശേഷം ഇനിക്കു’രചെയ്വതിനേ’റ്റവും
വൈഷമ്യതകൊണ്ടു ചൊൽവാൻ അരുതേ’തും || 7 ||
ആൎക്കും അറിഞ്ഞു-കൂടാതൊന്നി’തെ’ങ്കിലും,
കേൾക്കുന്നതിന്നു’ള്ളിൽ ആഗ്രഹം ഉണ്ടെ’ങ്കിൽ, || 8 ||
ചൊല്ലുവാൻ ഏതും മടിക്കുന്നതി’ല്ല, ഞാൻ:
ഉല്ലാസം ആൎന്നി’തു കേൾപ്പിൻ, എല്ലാവരും || 9 ||
ആൎയ്യനായു’ള്ള-ചണക-സുതൻ ഒരു-
-കാൎയ്യം ഇതു-കാലം ഇങ്ങിനെ-ചിന്തിച്ചാൻ:— || 10 ||
—മൌൎയ്യനോടായ് ഒരു-വ്യാജം ഉൾക്കൊണ്ടു ഞാൻ
വൈരവും ഭാവിച്ചി’രിക്കെ’ണം, ഇ-‘ക്കാലം || 11 ||
രാക്ഷസാമാത്യൻ കലഹം-ഇതു കേട്ടു
രൂക്ഷമായ് കൊണ്ടു വരും, പട, നിൎണ്ണയം; || 12 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/123&oldid=181972" എന്ന താളിൽനിന്ന് ശേഖരിച്ചത്