താൾ:CiXIV139.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം പാദം. 101

മൌൎയ്യനായു‘ള്ളോ-’രു-ഭൂപതി-തന്നുടെ
വീൎയ്യങ്ങൾ വാഴ്ത്തി സ്തുതിക്കേ’ണം ആശു, നീ” || 533 ||
കനിവൊട’വനെ‘പ്പറഞ്ഞേ’വം അയച്ചു’ടൻ
കരഭകനെയും വിളിച്ചി’ങ്ങിനെ-ചൊല്ലിനാൻ:— || 534 ||
“കുസുമപുര-വൃത്താന്തം ഒക്കെ അറിഞ്ഞു നീ
കനിവോടു വരികേ”’ന്ന’യച്ചാൻ, അവനയും || 535 ||

ശകടൻ അതു-പൊഴുതു ചില-വിപ്രർ കൊണ്ട’ന്നിട്ടു
ശോഭ തേടുന്നോ-’രു-മൂന്നാ-’ഭരണങ്ങൾ || 536 ||
വില്പതിന്നായി തുടങ്ങുന്നതു കണ്ടു
ക്ഷിപ്രം അമാത്യനെ കണ്ടു ചൊല്ലീടിനാൻ:— || 537 ||
“ഭാസുരമായിതാ മൂന്നാ-’ഭരണങ്ങൾ
ഭൂസുരന്മാർ-ചിലർ വില്പാൻ തുടങ്ങുന്നു. || 538 ||
കൊള്ളേ’ണ്ടുവോന്ന’ത”ന്നി’ങ്ങിനെ-കേട്ട-‘പ്പോൾ
കൊള്ളുവാൻ ആശ മുഴുത്തോ-രു-രാക്ഷസൻ || 539 ||
മുമ്പിലെ ഭൂഷണം സിദ്ധാൎത്ഥകൻ -തനി (ക്ക)
ക്ക’മ്പിൽ കൊടുത്തൊ’ന്നും ഇല്ലായ്കകൊണ്ട,’വൻ- || 540 ||
-തന്നുടെ മെയ്-മേൽ അലങ്കരിച്ചീടുവാൻ
നല്ല-തരമാം-ധനവും കൊടുത്ത’വൻ || 541 ||
ശോഭിതമായ് അതിഭാസുരമായീടും-
-ആഭരണ-ത്രയം കൊണ്ടാൻ, അതു-നേരം. || 542 ||
സന്തുഷ്ടനായ'ഥ മന്ത്രി-പ്രവരനും
അന്തഃകരണത്തിൽ ഇങ്ങിനെ-ചിന്തിച്ചാൻ:— || 543 ||
—മൌൎയ്യൻ മഹാരാജനായി ഞാൻ എന്നൊ’രു-
-വീൎയ്യവും ഭാവിച്ചി’രിക്കുന്നിതി’ക്കാലം; || 544 ||
മന്മതി-വൈഭവംകൊണ്ട'വൻ ഇ-‘ക്കാലം
നന്മയിൽ പൃത്ഥ്വീന്ദ്രനായി വാഴുന്നതും || 545 ||
എന്നൊ’രു-ധിക്കാരം ഉണ്ടു ചാണക്യനും
എന്നതു കൊണ്ടു വിശേഷിച്ചു പിന്നെയും || 546 ||
ആധിപത്യം ഇന്നു കിട്ടി‘യെന്നേ’കനും,

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/121&oldid=181970" എന്ന താളിൽനിന്ന് ശേഖരിച്ചത്