താൾ:CiXIV139.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

100 നാലാം പാദം.

പിന്നയും മന്ത്രി വിരാധഗുപ്തൻ-തന്നോ (ട)
ട’ന്യൂന-രാഗം പറഞ്ഞു തുടങ്ങിനാൻ:— || 518 ||
“വിരവിൽ ഇഹ കനിവിനൊടു മദ്ധ്യെ വരികയാൽ
വൃത്താന്ത-ശേഷം പറഞ്ഞതും ഇല്ല’ല്ലൊ? || 519 ||
ചന്ദ്രഗുപ്തന്റെ പ്രജകൾക്കു നമ്മിലും,
നന്ദ-നൃപനിലും സ്നേഹം അറിഞ്ഞിതൊ?” || 520 ||
ഖേദം ഉൾക്കൊണ്ടു വിരാധഗുപ്തൻ ചൊന്നാൻ:—
“ആദരവോടു ഞാൻ ചൊല്ലാം, അതും എന്നാൽ— || 521 ||
പ്രജകൾ ഇഹ വിരവിനൊടു പോരും എല്ലാവരും
പാരം പൊറുതി കേടു’ണ്ട’വൎക്കൊ’ക്കവെ; || 522 ||
ഭദ്രഭടാദി-പ്രധാന-പുരുഷന്മാർ
ഛിദ്രിച്ച’വിടുന്നു പോയാർ, അറിഞ്ഞാലും. || 523 ||
പൎവ്വതകാത്മജൻ പോന്നോ-’ർ-അനന്തരം
സൎവ്വ-കാൎയ്യത്തിനും അന്തരം കാണുന്നു. || 524 ||
ചാണക്യനും ചന്ദ്രഗുപ്തനും തങ്ങളിൽ
ഊന്നിച്ചിതു വൈരം എന്നു’ണ്ടു തോന്നുന്നു. || 525 ||
ചാണക്യ-വിപ്രന്റെ കല്പന-ശക്തികൾ
മാനസെ മൌൎയ്യൻ സഹിക്കുന്നത’ല്ലേ’തും. || 526 ||
എന്നൊ’രു-ശങ്ക‘യുണ്ടെ'ന്നെ പറയേ’ണ്ടു
നിൎണ്ണയം വന്നീല, പക്ഷെ വരും, എടൊ! || 527 ||
ചണക-സുത-മൌൎയ്യ-വൈരാംകുരാരംഭവും,
ശക്തരാം-ഭദ്രഭടാദി-പ്രവാസവും, || 528 ||
കേട്ട’തിമോദം കലൎന്ന’ഥ രാക്ഷസൻ
പെട്ടന്ന’വനെയും മാനിച്ച’യച്ച,‘വൻ || 529 ||
സ്തനകലശൻ എന്നൊ-’രു-പൈതാളികനോടു
താല്പൎയ്യം ഉൾക്കൊണ്ടു ചൊല്ലിനാൻ, ഇങ്ങിനെ:— || 530 ||
“കുസുമപുരം അഴകിനൊടു ചെന്നു പൂക്കാ’ശു നീ
കാൎയ്യം ചിലതി'നി വേണ്ട്വതും ഉണ്ടെ’ടൊ! || 531 ||
മൌൎയ്യന്റെ കല്പന കൌടില്യ-ഭൂസുരൻ
വൈരം ഉൾക്കൊണ്ടു ഭംഗങ്ങൾ വരുത്തും-പോൾ || 532 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/120&oldid=181969" എന്ന താളിൽനിന്ന് ശേഖരിച്ചത്