താൾ:CiXIV139.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം പാദം. 99

“അംഗുലീയം-ഇതു മന്ത്രി-നാമാങ്കിതം: || 503 ||
മതിയിൽ മതി വരുവും-അളവ’ൎത്ഥം തരാം എടൊ!
മാനിച്ചു മന്ത്രിക്കി’തു നീ കൊടുക്കേ’ണം.” || 504 ||
ശകട-ഗിരം ഇങ്ങിനെ-കേട്ടു സിദ്ധാൎത്ഥകൻ
(“വികടം അകല‘ക്കളഞ്ഞേൻ” എന്നു) ചൊല്ലിനാൻ. || 505 ||
“ഏതും ഒരു-കില്ല’തിനി’ല്ല’ടൊ! സഖെ!
ചേതസ്സിൽ ഏറ്റം പ്രസാദം അത്രെ മമ. || 506 ||
മുറ്റും അമാത്യനു-തന്നെ‘യുള്ളോന്നി’തു
ചെറ്റു-വൈഷമ്യം ഇനിക്കി’ല്ല, ഞാൻ തരാം.” || 507 ||
ഇത്ഥം പറഞ്ഞ’വൻ അംഗുലീ-മുദ്രയും
ഉത്തമാമാത്യ-പ്രവരനു നൽകിനാൻ. || 508 ||
“ഒന്നു’ണ്ടി’നിക്കു ചുരുക്കി പറയെ’ണ്ട (തെ)
തെ”ന്ന’വൻ മന്ത്രീ-വരനോടു ചൊല്ലിനാൻ. || 509 ||
“എങ്കിൽ പറകെ”’ന്നു രാക്ഷസൻ ചൊല്ലിനാൻ:—
ശങ്കാ വിഹീനം പറഞ്ഞാൻ, അവൻ-താനും: || 510 ||
“അറിക, ചണകാപത്യ-വിപ്രിയം ചെയ്കയാൽ
അവനെ ഒരു-പേടി‘യുണ്ടാകയാൽ മാനസെ, || 511 ||
പാടലീപുത്ര-പുരത്തിനു പോവതി (നാ)
നാ’ടൽ ഉണ്ടേ’റ്റം; അതുകൊണ്ടു ഞാൻ ഇഹ || 512 ||
നിത്യം അമാത്യനെ ശുശ്രൂഷ-ചെയ്തു, ഞാൻ
ചിത്ത-മോദത്താൽ ഇവിടെ വസിക്കുന്നേൻ.” || 513 ||
“അങ്ങിനെ തന്നെ, ഒർ-അന്തരം ഇല്ലി’തി (നെ)
നെ’ങ്ങിനെ നിന്മതം എന്ന’റിയാഞ്ഞു ഞാൻ || 514 ||
മുമ്പെ പറയാഞ്ഞതെ‘ന്ന’റിഞ്ഞീടു, നീ;
കമ്പം കളഞ്ഞി’വിട-‘ത്തന്നെ വാഴ്കെ’ടൊ!” || 515 ||
എന്നു പറഞ്ഞൊ-’രു-രാക്ഷസ-മന്ത്രിക്കും
നന്നായ’വൻ ഇഷ്ട-സേവകൻ ആയിതെ || 516 ||
തുഷ്ടനായു’ള്ള-ശകടനും രാക്ഷസ (നി)
നി’ഷ്ടനായു’ള്ളൊ-’രു-ലേഖകൻ ആയിതെ. || 517 ||

13*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/119&oldid=181968" എന്ന താളിൽനിന്ന് ശേഖരിച്ചത്