താൾ:CiXIV139.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

98 നാലാം പാദം.

തന്നാൽ മതി”‘യെന്ന’വൻ ഉരചെയ്ത-‘പ്പോൾ || 488 ||
രാക്ഷസൻ-തന്റെ നിയോഗാൽ ശകടനും
തൽക്ഷണെ ഭൂഷണം വാങ്ങിച്ച’വനോടു. || 489 ||
ഭണ്ഡാര-മഞ്ചിയിൽ വെപ്പതിന്നായിട്ടു
കൊണ്ടുപോകും-പോൾ, അമാത്യ-നാമാങ്കമാം- || 490 ||
-അംഗുലീയം കണ്ട’മാത്യനോടേ’കിനാൻ:—
“അങ്ങു’ള്ള-നാമം ഈ-മുദ്രമേൽ കാണുന്നു.” || 491 ||
രാക്ഷസൻ അ-‘പ്പോൾ അവനോടു വാങ്ങിച്ചു
സൂക്ഷിച്ച-നേരത്തു കണ്ടു നിരൂപിച്ചാൻ: || 492 ||
—പണ്ടു ഞാൻ ഇങ്ങു പുറപ്പെട്ടു പോരും-പോൾ,
തണ്ടാർ-തഴ-‘ക്കുഴലാളായ-കാന്തയും || 493 ||
ഉണ്ടായ-ശോകം പൊറാഞ്ഞ’തു-നേരത്തു,
തണ്ടാർ-വിനോദാൎത്ഥമായ അവൾ എന്നുടെ || 494 ||
കയ്വിരൽമേൽനിന്ന’ഴിച്ചുകൊണ്ടാൾ, അവൾ;
ഏവം ഇവന്ന’തു കിട്ടിയതെ’ങ്ങിനെ?— || 495 ||
ഇത്ഥം നിരൂപിച്ചു രാക്ഷസൻ അ-‘ന്നേരം
സിദ്ധാൎത്ഥകനോടു ചൊല്ലിനാൻ, ഇങ്ങിനെ:— || 496 ||
“അയി സുമുഖ! പറക, തവ കയ്യിൽ ഇതു-കാലം
അംഗുലീയം-ഇതു കിട്ടിയതെ’ങ്ങിനെ?” || 497 ||
കനിവൊട’തു കേട്ട’വനും പറഞ്ഞീടിനാൻ:—
“കുസുമപുര-വാസി‘യാം-ചന്ദനദാസന്റെ || 498 ||
ഗൃഹ-നികട-ഭൂമിയിൽ വീണു കിടന്നിതു
കിട്ടി‘യിനിക്കെ’ന്ന’റിക, മഹാമതെ!” || 499 ||
“ഒക്കും, ഒക്കും അതെ”ന്ന,‘പ്പോൾ, അമാത്യനും
“ഇ-‘ക്കണക്കെ‘യുള്ള-വസ്തു പല-തരം || 500 ||
വാണിഭക്കാരുടെ പീടിക-മുറ്റത്തു
വീണു കിടക്കും, അതിനി’ല്ല സംശയം. || 501 ||
ഒരോ-ജനങ്ങൾക്കു കിട്ടും, അതി'ങ്ങിനെ
ആരും അതു തിരക്കീടുമാറി‘ല്ല’ല്ലൊ?” || 502 ||
അതു-പൊഴുതു ശകടൻ അവനോടു ചൊല്ലീടിനാൻ:—

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/118&oldid=181967" എന്ന താളിൽനിന്ന് ശേഖരിച്ചത്